പിൻവലിക്കുന്ന നോട്ടുകൾ മാറ്റിയെടുക്കാൻ ഓർമിപ്പിച്ച്​ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

മസ്കത്ത്​: രാജ്യത്തെ പിൻവലിക്കുന്ന നോട്ടുകൾ മാറ്റിയെടുക്കാൻ​ ഓർമപ്പെടുത്തലുമായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ). രാജ്യത്ത്​ ഉപയോഗത്തിലുള്ള ചില നോട്ടുകൾ പിൻവലിക്കുകയാണെന്ന്​ സി.ബി.ഒ ജനുവരി ഏഴിനാണ്​ സർക്കുലർ വഴി അറിയിച്ചത്​. ഡിസംബർ അവസാനത്തിനുള്ളിൽ മാറ്റിയെടുക്കണമെന്ന്​ അറിയിക്കുകയും ചെയ്തിരുന്നു​​. ഇതിന്​ ശേഷം ഇത്തരം നോട്ടുകളുടെ ഉപയോഗം നിയമവിരുദ്ധമായി കണക്കാക്കും.

2020ന് മുമ്പ് സി.ബി.ഒ പുറത്തിറക്കിയ കറൻസികളിൽ ചിലതാണ്​ അധികൃതർ പിൻവലിക്കുന്നത്​​. എന്നാൽ, പിൻവലിക്കുന്ന നോട്ടുകൾ ഉപയോഗിച്ച്​ നിശ്ചയിച്ച കാലാവധി വരെ ഇടപാടുകൾ നടത്തുന്നതിന്​​ തടസ്സമുണ്ടാകില്ല. വാണിജ്യ സ്ഥാപനങ്ങളിൽനിന്നും മറ്റും സാധനങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കാം. ഔദ്യോഗിക ബാങ്കുകളിൽനിന്നും പണമിടപാട്​ സ്ഥാപനങ്ങളിൽനിന്നും നോട്ടുകൾ മാറ്റിയെടുക്കാവുന്നതാണ്​.

പിൻവലിക്കുന്ന കറൻസികൾ:

-1995 നവംബറിൽ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പുറത്തിറക്കിയ ഒരു​ റിയാൽ, 500 ബൈസ, 200 ബൈസ, 100 ബൈസ

-2000 നവംബറിൽ ഇഷ്യൂ ചെയ്ത 50, 20, 10, 5​ റിയാലുകൾ.

- 2005ൽ പുറത്തിറക്കിയ ഒരു റിയാൽ

- 2010ൽ പുറത്തിറക്കിയ 20 റിയാൽ

- 2011, 2012 വർഷങ്ങളിൽ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ നൽകിയ 50, 10, 5​ റിയാലുകൾ

- 2015ൽ പുറത്തിറക്കിയ ഒരു റിയാൽ

- 2019ൽ ഇറക്കിയ 50 റിയാൽ

Tags:    
News Summary - Central Bank of Oman reminded to exchange withdrawn notes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.