വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ നാ​ളെ​മു​ത​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത

മ​സ്ക​ത്ത്​: തി​ങ്ക​ളാ​ഴ്ച മു​ത​ൽ ബു​ധ​ൻ വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത്​ വാ​യു​മ​ർ​ദം ബാ​ധി​ക്കു​മെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ആ​ഘാ​തം ഏ​റ്റ​വും കൂ​ടു​ത​ൽ ശ​ക്​​ത​മാ​കു​ക ചൊ​വ്വാ​ഴ്​​ച​യാ​യി​രി​ക്കു​മെ​ന്നും ഇ​ത്​ ബു​ധ​നാ​ഴ്ച​വ​രെ നീ​ണ്ടു നി​ൽ​ക്കു​മെ​ന്നും​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. മു​സ​ന്ദം, ദാ​ഹി​റ, ബു​റൈ​മി, ദോ​ഫാ​ർ, വ​ട​ക്ക​ൻ ബ​ത്തി​ന, തെ​ക്ക​ൻ ബ​ത്തി​ന, ദാ​ഖി​ലി​യ, മ​സ്‌​ക​ത്ത്, തെ​ക്ക​ൻ ശ​ർ​ഖി​യ, വ​ട​ക്ക​ൻ ഷ​ർ​ഖി​യ, അ​ൽ വു​സ്ത തു​ട​ങ്ങി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​ണ്​ മ​ഴ​യും കാ​റ്റും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ടി​യും അ​നു​ഭ​വ​പ്പെ​ടും.

ആ​ലി​പ്പ​ഴ​വും വ​ർ​ഷി​ച്ചേ​ക്കും. മ​ണി​ക്കൂ​റി​ൽ 28മു​ത​ൽ 64 കി​ലോ​മീ​റ്റ​ർ വ​രെ​യാ​യി​രി​ക്കും കാ​റ്റി​ന്‍റെ വേ​ഗ​ത. ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​കും. തി​ര​മാ​ല​ക​ൾ ര​ണ്ടു​മു​ത​ൽ മൂ​ന്നു മീ​റ്റ​ർ​വ​രെ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. ക​ർ​ഷ​ക​രും ക​ന്നു​കാ​ലി വ​ള​ർ​ത്തു​ന്ന​വ​രും തേ​നീ​ച്ച വ​ള​ർ​ത്തു​ന്ന​വ​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കൃ​ഷി, മ​ത്സ്യ​ബ​ന്ധ​ന, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ണ​ക്കെ​ട്ടു​ക​ളി​ൽ​നി​ന്നും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. 

Tags:    
News Summary - chance of rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.