സുഹാർ (ഒമാൻ): സുഹാർ മലയാളി സംഘം (എസ്.എം.എസ്) എട്ടാമത് യുവജനോത്സവം ഒക്ടോബർ 20,21 തീയതികളിൽ സുഹാർ അമ്പറിലുള്ള വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വള്ളത്തോൾ നഗർ, ടാഗോർ നഗർ, സുഗധാഞ്ജലി എന്നീങ്ങനെ ഗൂന്ന് വേദികളിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാകും കലാ മത്സരങ്ങൾ അരങ്ങേറുക.
13,14 തീയതികളിൽ നടത്താനിരുന്ന മത്സര പരിപാടികൾ സാങ്കേതിക കാരണങ്ങളെ തുടർന്നാണ് മാറ്റിയത്. സുഹാറിലെ കലാമാമങ്കത്തിൽ കേരളത്തിൽനിന്നെത്തുന്ന പ്രമുഖരാണ് വിധി നിർണയം നടത്തുക. ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ബോബൻ സാമുവൽ, ചലച്ചിത്ര താരം രശ്മി ബോബൻ എന്നിവർ പങ്കെടുക്കുമെന്ന് സോഹാർ മലയാളി സംഘം ഭാരവാഹികളായ മനോജ് കുമാറും വാസുദേവൻ പിട്ടനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.