മസ്കത്ത്: മാന്യതക്ക് നിരക്കാത്ത ഉള്ളടക്കം കണ്ടെത്തിയതിനെ തുടർന്ന് കുട്ടികളുടെ ഗെയിംസ് വിപണിയിൽനിന്ന് പിൻവലിച്ചതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. അപമാനകരവും സമൂഹത്തിെൻറ മാന്യതക്ക് നിരക്കാത്തതുമായ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഗെയിംസിെൻറ സീഡികൾ ബുറൈമിയിലെ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ ഉപഭോക്തൃ അതോറിറ്റി ഇൻസ്പെക്ടർമാർ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഉപഭോക്താവിെൻറ പരാതിയിലാണ് നടപടി. ഇയാൾ മകനുവേണ്ടി സീഡി പ്രവർത്തിപ്പിക്കുേമ്പാൾ ഉള്ളടക്കത്തിലെ അപാകത ശ്രദ്ധയിൽപെടുകയായിരുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് അതോറിറ്റി ഇലക്ട്രോണിക് ഗെയിമുകൾ വിൽപന നടത്തുന്ന കടകളിൽ പരിശോധനക്ക് സംഘത്തെ നിയോഗിക്കുകയായിരുന്നു. സീഡികൾ വിപണിയിൽനിന്ന് പിൻവലിച്ചതായും തുടർ നിയമ നടപടികൾ കൈക്കൊള്ളുമെന്നും വിപണി നിയന്ത്രണത്തിെൻറ ചുമതലയുള്ള അതോറിറ്റി ഉദ്യോഗസ്ഥൻ ഇൗസാ ബിൻ സഇൗദ് അൽ സൈദി പറഞ്ഞു. നിയമനടപടികൾക്ക് മുന്നോടിയായി സീഡി എവിടെ നിന്ന് ലഭിച്ചുെവന്നതടക്കം വിവരങ്ങൾക്കായി കടക്കാരെ ചോദ്യം ചെയ്തുെകാണ്ടിരിക്കുകയാണ്. പാരമ്പര്യ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന കുടുംബങ്ങൾ സാേങ്കതികതയുടെ കടന്നുകയറ്റത്തിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇൗയിടെ ചില കുട്ടികളുടെ ഗെയിമുകൾ രക്തരൂഷിതമായ ആക്രമണങ്ങളെയും അനധികൃത പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതായി പരാതികൾ ഉയർന്നിരുന്നതായും അൽ സൈദി പറഞ്ഞു. ഇത്തരത്തിലുള്ള പരാതികൾ ശ്രദ്ധയിൽ പെടുന്നവർ ഉടൻ വിവരം അതോറിറ്റിക്ക് കൈമാറുണമെന്ന് അൽ സൈദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.