സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല മലയാള വിഭാഗം സംഘടിപ്പിക്കുന്ന ബാലകലോത്സവം 2023 പുരോഗമിക്കുന്നു. ഈയാഴ്ച രണ്ട് ദിവസങ്ങളിലാണ് മത്സരങ്ങൾ നടന്നത്. വേദി ഒന്നായ ഖസാക്കിൽ ലളിതഗാനം, ഇംഗ്ലീഷ് പ്രസംഗം, മലയാളം പ്രസംഗം, മോണോ ആക്ട്, പ്രച്ഛന്നവേഷം, മാപ്പിളപ്പാട്ട്, ഫാഷൻ ഷോ, സിനിമാറ്റിക് ഡാൻസ്, സോളോ എന്നിവയും വേദി രണ്ടായ നീർമാതളത്തിൽ മലയാള കവിതാരചന, ഇംഗ്ലീഷ് കവിതാരചന മത്സരങ്ങളും അരങ്ങേറി.
കോൺസുലാർ ഏജന്റും മലയാള വിഭാഗം രക്ഷാധികാരിയുമായ ഡോ. കെ. സനാതനൻ, കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ, സോഷ്യൽ ക്ലബ് ഭാരവാഹികളായ സണ്ണി ജേക്കബ്, ഡി.ഹരികുമാർ, ഡോ.വി.എസ്. സുനിൽ, റസ്സൽ മുഹമ്മദ്, മുൻ കൺവീനർമാരായ ആർ.എം. ഉണ്ണിത്താൻ, ഡോ.നിഷ്താർ, സി.വി.സുദർശനൻ, ഹേമ ഗംഗാധരൻ എന്നിവർ കലോത്സവ വേദി സന്ദർശിച്ചു.നവംബർ 30നും ഡിസംബർ ഒന്നിനും രണ്ടിനും മത്സരങ്ങൾ നടക്കുമെന്ന് ബാലകലോത്സവം കൺവീനർ എം.കെ. ഷജിൽ അറിയിച്ചു.
മലയാള വിഭാഗം കൺവീനർ എ.പി.കരുണൻ, കോ കൺവീനർ റഷീദ് കൽപ്പറ്റ, ട്രഷറർ സജീബ് ജലാൽ, കൾചറൽ സെക്രട്ടറി പ്രശാന്ത് നമ്പ്യാർ, ഡെന്നി ജോൺ, മണികണ്ഠൻ, ദിൽരാജ് ആർ. നായർ, പ്രിയദാസ് എന്നിവർ മത്സര പരിപാടികൾക്ക് നേതൃത്വം നൽകി. രക്ഷിതാക്കൾ ഉൾപ്പെടെ നിരവധി പേർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.