ഖാബൂറ: ഷഹീൻ ചുഴലിക്കാറ്റ് ദുരന്തം വിതച്ച മേഖലകളിൽ സന്നദ്ധ പ്രവർത്തനം നടത്തി കൈരളി പ്രവർത്തകർ. ഇരുന്നൂറോളം വരുന്ന പ്രവർത്തകർ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് ബിദയ, ഖാബൂറ, കദ്ര, മുലന്ദ ഇന്ത്യൻ സ്കൂൾ, ഹിജാരി മേഖലകളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വീടുകൾ, ഷോപ്പുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പ്രവർത്തനം രാത്രി വൈകുംവരെ തുടർന്നു. മേഖലയിലെ ഏറ്റവും വലിയ വിദ്യാലയമായ മുലന്ദ ഇന്ത്യൻ സ്കൂൾ കഴിഞ്ഞ ദിവസം നടന്ന സന്നദ്ധ സേവനത്തിലൂടെ മസ്കത്ത് കൈരളി പ്രവർത്തകർ ശുചീകരിച്ചു. അഴുക്കും കുന്നുകൂടിയ ചളിയും വെള്ളവും നീക്കാൻ ശ്രമകരമായിരുന്നു എന്ന് സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ഹാറൂൺ റഷീദ് പറഞ്ഞു. രാവിലെ മുതൽ വൈകീട്ട് അഞ്ചുമണിവരെ കഷ്ടപ്പെട്ടാണ് ദൗത്യം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.