സൂർ: മസ്കത്ത് സൂർ കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർഥന സംഗമവും സംഘടിപ്പിച്ചു. നാസർ സക്കി ഉദ്ഘടനം ചെയ്തു. അസ്ബുല്ല മദാരി (ഇന്ത്യൻ സോഷ്യൽ ക്ലബ് ), ശ്രീധർ ബാബു (ഒ.ഐ.സി.സി ), മൊയ്തീൻ മുസ്ലിയാർ (സൂർ കേരള മുസ്ലിം ജമാഅത്ത്), സാലിഹ് മൗലവി (ഐ.സി.എഫ്), നാസർ ദാരിമി (എസ്.വൈ.എസ്), നിസാർ (കെ.ഐ.എ), മുഹമ്മദ് ശാഫി (കെ.എൻ.എം) തുടങ്ങിയവർ സംസാരിച്ചു.
മയ്യിത്ത് നമസ്കാരത്തിന് ഹാഫിസ് ശംസുദ്ധീൻ നന്തിയും പ്രാർഥന സദസ്സിന് ഫൈസൽ ഫൈസി, ഹാഫിസ് അബൂബക്കർ സിദ്ദീഖ് എന്നിവരും നേതൃത്വം നൽകി.
സൂറിൽ 40 വർഷം പ്രവാസജീവിതം നയിച്ചു നാട്ടിലേക്ക് പോവുന്ന സലാം കൊളപ്പുറത്തിനുള്ള സൂർ കെ.എം.സി.സിയുടെ ഉപഹാരം പ്രസിഡന്റ് റസാഖ് പേരാമ്പ്രയും ഉപാധ്യക്ഷൻ അബൂബക്കർ നല്ലളവും ചേർന്ന് കൈമാറി. സൂർ ആൽഫവാരിസ് മജ്ലിസിൽ നടത്തിയ പരിപാടിയിൽ, കെ.വി. ഉസൈൻ മൗലവി അധ്യക്ഷത വഹിച്ചു.
സൈനുദ്ദീൻ കൊടുവള്ളി സ്വാഗതവും മുസ്തഫ കണ്ണൂർ നന്ദിയും പറഞ്ഞു. പരിപാടിക്ക് ബാപ്പുട്ടി മഞ്ചേരി, മുസ്തഫ പെരിന്തൽമണ്ണ, മുനീർ കൊണ്ടോട്ടി, ബഷീർ ബദർ അൽ സമ, റാസിഖ് കണ്ണൂർ, റഫീഖ് ചേലക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.