മസ്കത്ത്: വീട് നിർമാണത്തിലെ പിഴവ് ചൂണ്ടികാട്ടി പരാതിയുമായെത്തിയ ഉപഭോക്താവിന് 41,000 റിയാൽ തിരികെ നൽകാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിർദേശം. ബുറൈമിയിലാണ് സംഭവം. ഒത്തുതീർപ്പിെൻറ ഭാഗമായി നിർദിഷ്ട തുകയുടെ നഷ്ടപരിഹാരം നൽകാൻ അതോറിറ്റി നിർദേശിക്കുകയായിരുന്നു. നിർമാണത്തിനിടെ വീടിെൻറ ഘടനയിലെ പിഴവുകൾ ശ്രദ്ധയിൽപെടുകയായിരുന്നു. ഭിത്തിയുടെ കോളം വാർത്തതിൽ ചെരിവും കണ്ടെത്തിയതോടെ ഉപഭോക്താവ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് കെട്ടിടത്തിെൻറ ഘടനയിലെ പിഴവുകളെ കുറിച്ച് വിശദ വിലയിരുത്തലിനായി അതോറിറ്റി കൺസ്ട്രക്ഷൻ കൺസൽട്ടൻറിെൻറ അഭിപ്രായം തേടി. ഇൗ പരിശോധനയിൽ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് അതോറിറ്റി ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ കരാറുകാരൻ നഷ്ടപരിഹാരം നൽകാമെന്ന് അറിയിക്കുകയായിരുന്നു. നിർമാണത്തിനായി ഉപഭോക്താവ് മുടക്കിയ തുകയും ഭൂമിയുടെ നഷ്ടപരിഹാരവും ചേർത്താണ് 41000 റിയാൽ നൽകുക.
ഒത്തുതീർപ്പ് സംബന്ധിച്ച ധാരണപത്രത്തിലും ഇരു വിഭാഗവും ഒപ്പിട്ടു. പരാതികൾ കോടതിയിൽ എത്തിക്കാതെ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഒത്തുതീർപ്പ് ചർച്ചകൾക്ക് മുൻകൈയെടുത്തതെന്ന് അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.