മസ്കത്ത്: ദാഹിറ ഗവർണറേറ്റിലെ യാങ്കുൾ വിലായത്തിലെ ഇന്റേണൽ റോഡിന്റെ പുനരുദ്ധാരണം മുനിസിപ്പാലിറ്റി പൂർത്തിയാക്കി. ഏഴ് കിലോമീറ്റർ വരുന്ന റോഡ് 4,80,000 റിയാൽ ചെലവിലാണ് നിർമിച്ചത്. റോഡ് ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനും ജനസംഖ്യയുടെയും നഗര വളർച്ചയുടെയും അടിസ്ഥാനത്തിൽ വിലായത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു റോഡ് നിർമാണമെന്ന് അധികൃതർ പറഞ്ഞു.
അൽ റാക്കി, അൽ സുവാദർ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളെയും ഇബ്രി ഇരട്ടപ്പാതയെയും ബന്ധിപ്പിക്കുന്നതാണ് പദ്ധതിയെന്ന് ദാഹിറ മുനിസിപ്പാലിറ്റിയിലെ പ്രോജക്ട് വിഭാഗം ഡയറക്ടർ എൻജിനീയർ സലീം ബിൻ മുഹമ്മദ് അൽ സർഖി വിശദീകരിച്ചു. ഗതാഗതക്കുരുക്ക് കുറക്കുക, സഞ്ചാരവും ആശയവിനിമയവും സുഗമമാക്കുക, റെസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ തമ്മിലുള്ള ഗതാഗതം സുഗമമാക്കുക, വിദ്യാർഥികൾക്ക് സ്കൂളുകളിലേക്കുള്ള യാത്ര സുഗമമാക്കുക എന്നിവയാണ് ഈ റോഡുകൾ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് അൽ സർഖി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.