കോവിഡ്​: ജാഗ്രത കുറയുന്നു, ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടവർ ഇരട്ടിയായി


മസ്​കത്ത്​: കോവിഡ്​ ജാഗ്രത കുറയുന്നതായി ആരോഗ്യ മന്ത്രി. കഴിഞ്ഞ രണ്ടാഴ്​ചക്കിടെ ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം ഇരട്ടിയായത്​ ഇതി​െൻറ തെളിവാണ്​. ജാഗ്രത കുറയുന്ന പക്ഷം കനത്ത വില നൽകേണ്ടിവരുമെന്നും സുപ്രീം കമ്മിറ്റിയുടെ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ ഡോ. അഹമ്മദ്​ അൽ സഇൗദി പറഞ്ഞു.


കഴിഞ്ഞ രണ്ടാഴ്​ച കാലയളവിനിടെ ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം ഇരട്ടിയായി ഉയർന്നു. 102 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇത്​ ഭയപ്പെടുത്തുന്ന സാഹചര്യമാണ്​. കോവിഡി​െൻറ പുതിയ വകഭേദം ആറ്​ പേരിൽ സ്​ഥിരീകരിച്ചിട്ടുണ്ട്​. കോവിഡ്​ വ്യാപനം മുൻ നിർത്തിയാണ്​ അതിർത്തികൾ അടക്കൽ പോലുള്ള കർശന നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരായത്​. എന്നിരുന്നാലും പല ജനങ്ങളും മുൻകരുതൽ നടപടികൾ പാലിക്കാൻ തയാറാകുന്നില്ലെന്നും ഡോ.അൽ സഇൗദി പറഞ്ഞു. ലോക്​ഡൗൺ എന്നുള്ളത്​ അവസാനത്തെ ആശ്രയമാണ്​. മുൻകരുതൽ നടപടികൾ പാലിച്ചാൽ അതിലേക്ക്​ എത്തേണ്ടി വരില്ലെന്നാണ്​ കരുതുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.


കോവിഡ്​ മാർഗ നിർദേശങ്ങൾ ലംഘിക്കുന്ന വാണിജ്യ സ്​ഥാപനങ്ങളുടെ പേരുകൾ പ്രസിദ്ധീകരിക്കുന്നത്​ സംബന്ധിച്ച്​തീരുമാനമെടുക്കുമെന്നും ഡോ. അൽ സഇൗദി പറഞ്ഞു. രാജ്യത്തെ വിമാനത്താവളങ്ങൾ അടക്കാൻ ഇപ്പോൾ പദ്ധതിയില്ല. കര അതിർത്തികളെ അപേക്ഷിച്ച്​ വിമാനത്താവളങ്ങളിൽ എത്തുന്നവരെ നിയന്ത്രിക്കാൻ എളുപ്പമാണ്​. വിമാനയാത്രക്കാർക്ക്​ കൃത്യമായ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്​. ഫൈസർ കോവിഡ്​ വാക്​സി​െൻറ അടുത്ത ബാച്ച്​ ഫെബ്രുവരി പകുതിയോടെ എത്തുമെന്നാണ്​ കരുതുന്നത്​. വാക്​സി​െൻറ ആദ്യ ഡോസ്​ എടുത്തവർ രണ്ടാമത്തേത്​ സ്വീകരിക്കണം. നിർമാണ പ്ലാൻറുകളുടെ വിപുലീകരണം നടക്കുന്നതിനാലാണ്​ വാക്​സിൻ ലഭിക്കാൻ വൈകുന്നത്​. ആറ്​ ആഴ്​ച വൈകിയാലും ആദ്യ ഡോസി​െൻറ ഫല പ്രാപ്​തിയെ ബാധിക്കില്ലെന്ന്​ വാക്​സിൻ നിർമാതാക്കൾ ഉറപ്പ്​ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ്​ വാക്​സിൻ രണ്ട്​ ഡോസുകൾ സ്വീകരിച്ചവർ യാത്ര ചെയ്​താൽ ക്വാറ​ൈൻറനിൽ നിന്ന്​ ഒഴിവാകില്ല. സ്വയം രോഗത്തിൽ നിന്ന്​ സംരക്ഷിക്കപ്പെടുമെങ്കിലും രോഗവാഹകൻ ആകാനുള്ള സാധ്യത തള്ളികളയാൻ സാധിക്കില്ലെന്നതിനാലാണ്​ ഇത്​. ബന്ധപ്പെട്ട കമ്മിറ്റി വിഷയം പഠിച്ചുവരുന്നുണ്ട്​.


ഓക്സ്ഫോഡ് വാക്സിൻ അന്താരാഷ്​ട്ര തലത്തിലും ഒമാനിലും അംഗീകാരം ലഭിച്ചതും ഇന്ത്യയിൽ നിർമിക്കുന്നതുമാണ്​. വാക്​സി​െൻറ കാര്യക്ഷമതയെകുറിച്ച്​ ഉൗഹാപോഹങ്ങൾ പരത്തുന്നത്​ ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. ഒാക്​സ്​ഫോഡ്​ വാക്​സിൻ 90 ശതമാനവും ഫലപ്രദമാണ്​. വാക്​സിൻ സമ്മാനമായി നൽകിയതിന്​ ഇന്ത്യയോട്​ നന്ദി പറയുന്നതായും ഡോ.അൽ സഇൗദി പറഞ്ഞു. ശ്വാസകോശ രോഗബാധിതരും കോവിഡ്​ ബാധിക്കുമെന്ന്​ സംശയിക്കുന്നവരും ജോലിക്കായി പോകരുതെന്നും ഡോ.അൽ സഇൗദി കൂട്ടിച്ചേർത്തു.


പുതിയ തീരുമാനം ഉണ്ടാകുന്നത്​ വരെ നിലവിൽ പ്രവർത്തനാനുമതി നൽകിയ വാണിജ്യ സ്​ഥാപനങ്ങൾ തുറക്കാവുന്നതാണെന്ന്​ വാർത്താ സമ്മേളനത്തിൽ സംസാരിച്ച വ്യവസായ, വാണിജ്യ മന്ത്രി ഡോ.ഖൈസ്​ ബിൻ മുഹമ്മദ്​ അൽ യൂസുഫ്​ പറഞ്ഞു. തിരക്കുള്ള സമയങ്ങളിൽ ഷോപ്പിങ്​ മാളുകളിൽ പോകാതെ ഒാൺലൈൻ ഷോപ്പിങ്​ സംവിധാനം ഉപയോഗിക്കണം. ഒാഫറുകളും ഡിസ്​കൗണ്ടുകളും ഉള്ള സ്​ഥാപനങ്ങളിൽ കൂട്ടം ചേരരുത്​. വാണിജ്യ സ്​ഥാപനങ്ങളിലും ആളുകൾ കൂട്ടം കൂടുന്ന മറ്റ്​ സ്​ഥലങ്ങളിലും തിരക്ക്​ നിയന്ത്രിക്കാൻ സ്​കൗട്ട്​ ആൻറ്​ ഗൈഡ്​സ്​ വിഭാഗത്തെ നിയോഗിക്കുന്നതിനുള്ള നിർദേശം മന്ത്രാലയം സമർപ്പിച്ചിട്ടുണ്ട്​. പ്രതിസന്ധിയെ മറികടക്കുന്നതിനുള്ള കഴിവ്​ ഒമാൻ തെളിയിച്ചതാണ്​. വിമാനത്താവളങ്ങളും തുറമുഖങ്ങളും കേന്ദ്രീകരിച്ച്​ ചരക്കുനീക്കം തുടരുന്നുണ്ട്​. ചെറുകിട-ഇടത്തരം സ്​ഥാപനങ്ങൾക്കായി പുതിയ പാക്കേജ്​ വൈകാതെ പ്രഖ്യാപിക്കുമെന്നും വ്യവസായ വാണിജ്യ മന്ത്രി പറഞ്ഞു. സുപ്രീം കമ്മിറ്റി നിർദേശപ്രകാരം നിലവിലെ സാഹചര്യവും നേരത്തേ കൈകൊണ്ട നടപടികളും വിലയിരുത്തിയുള്ള പഠന റിപ്പോർട്ട്​ സമർപ്പിക്കും. പുതിയ നിർദേശങ്ങളും സ്വകാര്യ മേഖലക്ക്​ പിന്തുണ നൽകാനുള്ള നിർദേശങ്ങളും ഇതിലുണ്ടാകും.


പുതിയ വകഭേദമെന്ന്​ സംശയിക്കുന്ന 96 കേസുകൾ നിരീക്ഷണത്തിലുള്ളതായി ആരോഗ്യ മന്ത്രാലയം ഡയറക്​ടർ ഡോ.അമൽ ബിൻത്​ സൈഫ്​ അൽ മാനിയും പറഞ്ഞു. ലബോറട്ടറി റിപ്പോർട്ടുകൾ വന്നാൽ മാത്രമേ ഇക്കാര്യം സ്​ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. രാജ്യത്ത്​ എല്ലാവർക്കും വാക്​സിൻ നൽകാനാണ്​ പദ്ധതിയെന്നും ഡോ. അമൽ പറഞ്ഞു. പഴയതിനും പുതിയ വകഭേദത്തിനും പ്രത്യേക പരിശോധനകളില്ല. പരിശോധനക്ക്​ ശേഷമാണ്​ ഇക്കാര്യം മനസിലാക്കാൻ സാധിക്കുകയുള്ളൂ. പുതിയ വക​േഭദം ലോകത്തിൽ കൂടുതൽ രാജ്യങ്ങളിലേക്ക്​ പടർന്നതായും ഡോ.അമൽ പറഞ്ഞു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.