കോവിഡ്: ജാഗ്രത കുറയുന്നു, ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടവർ ഇരട്ടിയായി
text_fieldsമസ്കത്ത്: കോവിഡ് ജാഗ്രത കുറയുന്നതായി ആരോഗ്യ മന്ത്രി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം ഇരട്ടിയായത് ഇതിെൻറ തെളിവാണ്. ജാഗ്രത കുറയുന്ന പക്ഷം കനത്ത വില നൽകേണ്ടിവരുമെന്നും സുപ്രീം കമ്മിറ്റിയുടെ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ ഡോ. അഹമ്മദ് അൽ സഇൗദി പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ച കാലയളവിനിടെ ആശുപത്രികളിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം ഇരട്ടിയായി ഉയർന്നു. 102 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇത് ഭയപ്പെടുത്തുന്ന സാഹചര്യമാണ്. കോവിഡിെൻറ പുതിയ വകഭേദം ആറ് പേരിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം മുൻ നിർത്തിയാണ് അതിർത്തികൾ അടക്കൽ പോലുള്ള കർശന നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരായത്. എന്നിരുന്നാലും പല ജനങ്ങളും മുൻകരുതൽ നടപടികൾ പാലിക്കാൻ തയാറാകുന്നില്ലെന്നും ഡോ.അൽ സഇൗദി പറഞ്ഞു. ലോക്ഡൗൺ എന്നുള്ളത് അവസാനത്തെ ആശ്രയമാണ്. മുൻകരുതൽ നടപടികൾ പാലിച്ചാൽ അതിലേക്ക് എത്തേണ്ടി വരില്ലെന്നാണ് കരുതുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കോവിഡ് മാർഗ നിർദേശങ്ങൾ ലംഘിക്കുന്ന വാണിജ്യ സ്ഥാപനങ്ങളുടെ പേരുകൾ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്തീരുമാനമെടുക്കുമെന്നും ഡോ. അൽ സഇൗദി പറഞ്ഞു. രാജ്യത്തെ വിമാനത്താവളങ്ങൾ അടക്കാൻ ഇപ്പോൾ പദ്ധതിയില്ല. കര അതിർത്തികളെ അപേക്ഷിച്ച് വിമാനത്താവളങ്ങളിൽ എത്തുന്നവരെ നിയന്ത്രിക്കാൻ എളുപ്പമാണ്. വിമാനയാത്രക്കാർക്ക് കൃത്യമായ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. ഫൈസർ കോവിഡ് വാക്സിെൻറ അടുത്ത ബാച്ച് ഫെബ്രുവരി പകുതിയോടെ എത്തുമെന്നാണ് കരുതുന്നത്. വാക്സിെൻറ ആദ്യ ഡോസ് എടുത്തവർ രണ്ടാമത്തേത് സ്വീകരിക്കണം. നിർമാണ പ്ലാൻറുകളുടെ വിപുലീകരണം നടക്കുന്നതിനാലാണ് വാക്സിൻ ലഭിക്കാൻ വൈകുന്നത്. ആറ് ആഴ്ച വൈകിയാലും ആദ്യ ഡോസിെൻറ ഫല പ്രാപ്തിയെ ബാധിക്കില്ലെന്ന് വാക്സിൻ നിർമാതാക്കൾ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ചവർ യാത്ര ചെയ്താൽ ക്വാറൈൻറനിൽ നിന്ന് ഒഴിവാകില്ല. സ്വയം രോഗത്തിൽ നിന്ന് സംരക്ഷിക്കപ്പെടുമെങ്കിലും രോഗവാഹകൻ ആകാനുള്ള സാധ്യത തള്ളികളയാൻ സാധിക്കില്ലെന്നതിനാലാണ് ഇത്. ബന്ധപ്പെട്ട കമ്മിറ്റി വിഷയം പഠിച്ചുവരുന്നുണ്ട്.
ഓക്സ്ഫോഡ് വാക്സിൻ അന്താരാഷ്ട്ര തലത്തിലും ഒമാനിലും അംഗീകാരം ലഭിച്ചതും ഇന്ത്യയിൽ നിർമിക്കുന്നതുമാണ്. വാക്സിെൻറ കാര്യക്ഷമതയെകുറിച്ച് ഉൗഹാപോഹങ്ങൾ പരത്തുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു. ഒാക്സ്ഫോഡ് വാക്സിൻ 90 ശതമാനവും ഫലപ്രദമാണ്. വാക്സിൻ സമ്മാനമായി നൽകിയതിന് ഇന്ത്യയോട് നന്ദി പറയുന്നതായും ഡോ.അൽ സഇൗദി പറഞ്ഞു. ശ്വാസകോശ രോഗബാധിതരും കോവിഡ് ബാധിക്കുമെന്ന് സംശയിക്കുന്നവരും ജോലിക്കായി പോകരുതെന്നും ഡോ.അൽ സഇൗദി കൂട്ടിച്ചേർത്തു.
പുതിയ തീരുമാനം ഉണ്ടാകുന്നത് വരെ നിലവിൽ പ്രവർത്തനാനുമതി നൽകിയ വാണിജ്യ സ്ഥാപനങ്ങൾ തുറക്കാവുന്നതാണെന്ന് വാർത്താ സമ്മേളനത്തിൽ സംസാരിച്ച വ്യവസായ, വാണിജ്യ മന്ത്രി ഡോ.ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫ് പറഞ്ഞു. തിരക്കുള്ള സമയങ്ങളിൽ ഷോപ്പിങ് മാളുകളിൽ പോകാതെ ഒാൺലൈൻ ഷോപ്പിങ് സംവിധാനം ഉപയോഗിക്കണം. ഒാഫറുകളും ഡിസ്കൗണ്ടുകളും ഉള്ള സ്ഥാപനങ്ങളിൽ കൂട്ടം ചേരരുത്. വാണിജ്യ സ്ഥാപനങ്ങളിലും ആളുകൾ കൂട്ടം കൂടുന്ന മറ്റ് സ്ഥലങ്ങളിലും തിരക്ക് നിയന്ത്രിക്കാൻ സ്കൗട്ട് ആൻറ് ഗൈഡ്സ് വിഭാഗത്തെ നിയോഗിക്കുന്നതിനുള്ള നിർദേശം മന്ത്രാലയം സമർപ്പിച്ചിട്ടുണ്ട്. പ്രതിസന്ധിയെ മറികടക്കുന്നതിനുള്ള കഴിവ് ഒമാൻ തെളിയിച്ചതാണ്. വിമാനത്താവളങ്ങളും തുറമുഖങ്ങളും കേന്ദ്രീകരിച്ച് ചരക്കുനീക്കം തുടരുന്നുണ്ട്. ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്കായി പുതിയ പാക്കേജ് വൈകാതെ പ്രഖ്യാപിക്കുമെന്നും വ്യവസായ വാണിജ്യ മന്ത്രി പറഞ്ഞു. സുപ്രീം കമ്മിറ്റി നിർദേശപ്രകാരം നിലവിലെ സാഹചര്യവും നേരത്തേ കൈകൊണ്ട നടപടികളും വിലയിരുത്തിയുള്ള പഠന റിപ്പോർട്ട് സമർപ്പിക്കും. പുതിയ നിർദേശങ്ങളും സ്വകാര്യ മേഖലക്ക് പിന്തുണ നൽകാനുള്ള നിർദേശങ്ങളും ഇതിലുണ്ടാകും.
പുതിയ വകഭേദമെന്ന് സംശയിക്കുന്ന 96 കേസുകൾ നിരീക്ഷണത്തിലുള്ളതായി ആരോഗ്യ മന്ത്രാലയം ഡയറക്ടർ ഡോ.അമൽ ബിൻത് സൈഫ് അൽ മാനിയും പറഞ്ഞു. ലബോറട്ടറി റിപ്പോർട്ടുകൾ വന്നാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ. രാജ്യത്ത് എല്ലാവർക്കും വാക്സിൻ നൽകാനാണ് പദ്ധതിയെന്നും ഡോ. അമൽ പറഞ്ഞു. പഴയതിനും പുതിയ വകഭേദത്തിനും പ്രത്യേക പരിശോധനകളില്ല. പരിശോധനക്ക് ശേഷമാണ് ഇക്കാര്യം മനസിലാക്കാൻ സാധിക്കുകയുള്ളൂ. പുതിയ വകേഭദം ലോകത്തിൽ കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നതായും ഡോ.അമൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.