??????????

കോവിഡ്​: ഒമാനിൽ കൊല്ലം സ്വദേശി മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന മലയാളി ഒമാനിൽ മരിച്ചു. കൊല്ലം അഞ്ചൽ ഇടമുളയ്​ക്കൽ കൈപ്പള്ളി ജങ്​ഷൻ സ്വദേശി വി.വിജയനാഥ്​ ​ (68) ആണ്​ മരണപ്പെട്ടത്​. ഞായറാഴ്​ച ഉച്ചയോടെയാണ്​ ആരോഗ്യ മന്ത്രാലയം മരണവിവരം സ്​ഥിരീകരിച്ചത്​.

റോയൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മസ്​കത്തിൽ വാദികബീറിൽ താമസിക്കുന്ന മകനെ സന്ദർശിക്കാനെത്തിയതായിരുന്നു. ഇടമുളയ്​ക്കൽ പഞ്ചായത്ത്​ പ്രസിഡൻറ്​ രവീന്ദ്രനാഥി​​​​െൻറ ജ്യേഷ്​ഠനാണ് മരണപ്പെട്ട വിജയനാഥ്​. ഒമാനിലെ 44ാമത്തെ കോവിഡ്​ മരണമാണിത്​.

Tags:    
News Summary - covid malayali died in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.