മസ്കത്ത്: കോവിഡ് ബാധിച്ച് ഒമാനിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. മലപ്പുറം, തൃശൂർ സ്വദേശികളാണ് മരിച്ചത്. ഇതോടെ കോവിഡ് മൂലം ഒമാനിൽ മരിച്ച മലയാളികളുടെ എണ്ണം 36 ആയി. മലപ്പുറം പരപ്പനങ്ങാടി കെ.പി.എ റോഡ് ഹിദായ നഗർ പാലശ്ശേരി അബ്ദുല്ല കോയ (65) സുഹാർ സർക്കാർ ആശുപത്രിയിൽ ബുധനാഴ്ച രാവിലെയാണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മൂത്രാശയ രോഗത്തെ തുടർന്ന് ഏതാണ്ട് മൂന്നാഴ്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് പനിയും ന്യൂമോണിയ ബാധയും ഉണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. അബ്ദുല്ല കോയ 26 വർഷമായി ഒമാനിൽ പ്രവാസിയാണ്. മകൻ സൈനുൽ ആബിദീനുമൊത്ത് ബിദായയിൽ ഷോപ്പിങ് സെൻറർ നടത്തിവരുകയായിരുന്നു. ഷരീഫയാണ് ഭാര്യ. മറ്റുമക്കൾ: നിസാമുദ്ദീൻ, സമീന, ഹഫ്സത്ത്, ശബ്ന. മരുമക്കൾ: അഷ്റഫ്, മുനീർ, ഇസ്മാഇൗൽ, സബീദ, അതിഖ.
തൃശൂർ നടത്തറ അയ്യപ്പൻകാവ് സ്വദേശി തിലകൻ (55) സുഹാർ സർക്കാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. ഖാബൂറ നഗരസഭയിലെ ജീവനക്കാരനായിരുന്നു. വിട്ടുമാറാത്ത പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ന്യൂമോണിയയും കോവിഡും സ്ഥിരീകരിച്ചു. ശ്വാസതടസ്സമടക്കം പ്രശ്നങ്ങെള തുടർന്ന് രണ്ടാഴ്ചയിലധികമായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ജിജിയാണ് ഭാര്യ. ആശിഷും അക്ഷയും മക്കളാണ്. 27 വർഷമായി തിലകൻ ഒമാനിൽ പ്രവാസിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.