Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: ഒമാനിൽ...

കോവിഡ്​: ഒമാനിൽ രണ്ട്​ മലയാളികൾ മരിച്ചു

text_fields
bookmark_border
കോവിഡ്​: ഒമാനിൽ രണ്ട്​ മലയാളികൾ മരിച്ചു
cancel
camera_alt

അബ്​ദുല്ല കോയ, തിലകൻ

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ഒമാനിൽ രണ്ട്​ മലയാളികൾ കൂടി മരിച്ചു. മലപ്പുറം, തൃശൂർ സ്വദേശികളാണ്​ മരിച്ചത്​. ഇതോടെ കോവിഡ്​ മൂലം ഒമാനിൽ മരിച്ച മലയാളികളുടെ എണ്ണം 36 ആയി. മലപ്പുറം പരപ്പനങ്ങാടി കെ.പി.എ റോഡ്​ ഹിദായ നഗർ പാലശ്ശേരി അബ്​ദുല്ല കോയ (65) സുഹാർ സർക്കാർ ആശുപത്രിയിൽ ബുധനാഴ്​ച രാവിലെയാണ്​ മരിച്ചത്​. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മൂത്രാശയ രോഗത്തെ തുടർന്ന് ഏതാണ്ട്​ മൂന്നാഴ്​ച മുമ്പാണ്​​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. പിന്നീട്​ പനിയും ന്യൂമോണിയ ബാധയും ഉണ്ടായി. കഴിഞ്ഞ തിങ്കളാഴ്​ച നടത്തിയ പരിശോധനയിൽ കോവിഡ്​ സ്​ഥിരീകരിക്കുകയും ചെയ്​തു​. അബ്​ദുല്ല കോയ 26 വർഷമായി ഒമാനിൽ പ്രവാസിയാണ്​​. മകൻ സൈനുൽ ആബിദീനുമൊത്ത്​ ബിദായയിൽ ഷോപ്പിങ്​ സെൻറർ നടത്തിവരുകയായിരുന്നു. ഷരീഫയാണ്​ ഭാര്യ. മറ്റുമക്കൾ: നിസാമുദ്ദീൻ, സമീന, ഹഫ്​സത്ത്​, ശബ്​ന. മരുമക്കൾ: അഷ്​റഫ്​, മുനീർ, ഇസ്​മാഇൗൽ, സബീദ, അതിഖ.

തൃശൂർ നടത്തറ അയ്യപ്പൻകാവ് സ്വദേശി തിലകൻ (55) സുഹാർ സർക്കാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്​ച രാത്രിയാണ്​ മരിച്ചത്​. ഖാബൂറ നഗരസഭയിലെ ജീവനക്കാരനായിരുന്നു. വിട്ടുമാറാത്ത പനിയെ തുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. പരിശോധനയിൽ ന്യൂമോണിയയും കോവിഡും സ്​ഥിരീകരിച്ചു. ശ്വാസതടസ്സമടക്കം പ്രശ്​നങ്ങ​െള തുടർന്ന്​ രണ്ടാഴ്​ചയിലധികമായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ജിജിയാണ്​ ഭാര്യ. ആശിഷും അക്ഷയും മക്കളാണ്​. 27 വർഷമായി തിലകൻ ഒമാനിൽ പ്രവാസിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
Next Story