മസ്കത്ത്: ഒമാനിൽ കോവിഡ് വാക്സിനേഷന് ഡിസംബർ 27 ഞായറാഴ്ച മുതൽ തുടക്കമാകുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി. 15,600 ഡോസ് വാക്സിനാണ് ആദ്യ ഘട്ടത്തിൽ ലഭിക്കുക. ഗുരുതര രോഗബാധിതരും ആരോഗ്യ പ്രവർത്തകരുമടക്കം മുൻഗണനാ പട്ടികയിലുള്ളവർക്കാണ് ഇത് നൽകുകയെന്നും ആരോഗ്യ മന്ത്രി ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കോവിഡ് വൈറസിെൻറ പുതിയ വകഭേദം കൂടുതൽ അപകടകരമാണെന്നതിെൻറ സൂചനകളില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. വാക്സിെൻറ കാര്യക്ഷമതയെ വൈറസിെൻറ വകഭേദം ബാധിക്കില്ല. വകഭേദം സംഭവിച്ച വൈറസിനെ കുറിച്ച കുടുതൽ വിവരങ്ങൾ ബ്രിട്ടനിൽ നിന്ന് അറിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഒമാനിൽ ലോക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ല. രോഗ വ്യാപനം നിരീക്ഷിച്ചുവരുകയാണ്. ഒമാനിൽ അടച്ചിടലിന് സുപ്രീം കമ്മിറ്റി തീരുമാനിക്കുന്ന പക്ഷം അത് കുറഞ്ഞ സ്ഥലങ്ങളിൽ മാത്രമാണ് ഉണ്ടാവുക. സുൽത്താൻ സാഹചര്യങ്ങൾ വിലയിരുത്തിവരുന്നുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ആഗോള തലത്തിൽ 300 കമ്പനികളാണ് കോവിഡ് വാക്സിൻ കണ്ടെത്തുന്നതിനായുള്ള പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്നത്. ഒമാൻ ആവശ്യമായ വാക്സിെൻറ പത്ത് ശതമാനം ഗ്ലോബൽ വാക്സിൻ അലയൻസ് കൂട്ടായ്മ വഴി ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുകയാണ്. സാമൂഹിക അവബോധവും പ്രതിരോധ നടപടികൾ പാലിക്കുന്നതിലെ പ്രതിബദ്ധതയുമാണ് രോഗ വ്യാപനം കുറയാൻ കാരണം.
അതിർത്തികൾ അടക്കാനുള്ള സുപ്രീം കമ്മിറ്റി തീരുമാനം മുൻ കരുതൽ നടപടിയുടെ ഭാഗമാണ്. ഏതെല്ലാം രാജ്യങ്ങളിലാണ് കോവിഡ് വൈറസിെൻറ പുതിയ വകഭേദം പടരുന്നതെന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സുപ്രീം കമ്മിറ്റി ഇൗ തീരുമാനം കൈകൊണ്ടതെന്നും ഡോ.അൽ സഇൗദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.