Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ കോവിഡ്​...

ഒമാനിൽ കോവിഡ്​ വാക്​സിനേഷൻ ഡിസംബർ 27 മുതൽ

text_fields
bookmark_border
ഒമാനിൽ കോവിഡ്​ വാക്​സിനേഷൻ   ഡിസംബർ 27 മുതൽ
cancel


മസ്​കത്ത്​: ഒമാനിൽ കോവിഡ്​ വാക്​സിനേഷന്​ ഡിസംബർ 27 ഞായറാഴ്​ച മുതൽ തുടക്കമാകുമെന്ന്​ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്​ ബിൻ മുഹമ്മദ്​ അൽ സഇൗദി. 15,600 ഡോസ്​ വാക്​സിനാണ്​ ആദ്യ ഘട്ടത്തിൽ ലഭിക്കുക. ഗുരുതര രോഗബാധിതരും ആരോഗ്യ പ്രവർത്തകരുമടക്കം മുൻഗണനാ പട്ടികയിലുള്ളവർക്കാണ്​ ഇത്​ നൽകുകയെന്നും ആരോഗ്യ മന്ത്രി ഒമാൻ ടെലിവിഷന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


കോവിഡ്​ വൈറസി​െൻറ പുതിയ വകഭേദം കൂടുതൽ അപകടകരമാണെന്നതി​െൻറ സൂചനകളില്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. വാക്​സി​െൻറ കാര്യക്ഷമതയെ വൈറസി​െൻറ വകഭേദം ബാധിക്കില്ല. വകഭേദം സംഭവിച്ച വൈറസിനെ കുറിച്ച കുടുതൽ വിവരങ്ങൾ ബ്രിട്ടനിൽ നിന്ന്​ അറിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഒമാനിൽ ലോക്​ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ല. രോഗ വ്യാപനം നിരീക്ഷിച്ചുവരുകയാണ്​. ഒമാനിൽ അടച്ചിടലിന്​ സുപ്രീം കമ്മിറ്റി തീരുമാനിക്കുന്ന പക്ഷം അത്​ കുറഞ്ഞ സ്​ഥലങ്ങളിൽ മാത്രമാണ്​ ഉണ്ടാവുക. സുൽത്താൻ സാഹചര്യങ്ങൾ വിലയിരുത്തിവരുന്നുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.


ആഗോള തലത്തിൽ 300 കമ്പനികളാണ്​ കോവിഡ്​ വാക്​സിൻ കണ്ടെത്തുന്നതിനായുള്ള പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്നത്​. ഒമാൻ ആവശ്യമായ വാക്​സി​െൻറ പത്ത്​ ശതമാനം ഗ്ലോബൽ വാക്​സിൻ അലയൻസ്​ കൂട്ടായ്​മ വഴി ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഒമാനിൽ കോവിഡ്​ ബാധിതരുടെ എണ്ണം കുറഞ്ഞുവരുകയാണ്​. സാമൂഹിക അവബോധവും പ്രതിരോധ നടപടികൾ പാലിക്കുന്നതിലെ പ്രതിബദ്ധതയുമാണ്​ രോഗ വ്യാപനം കുറയാൻ കാരണം.


അതിർത്തികൾ അടക്കാനുള്ള സുപ്രീം കമ്മിറ്റി തീരുമാനം മുൻ കരുതൽ നടപടിയുടെ ഭാഗമാണ്​. ഏതെല്ലാം രാജ്യങ്ങളിലാണ്​ കോവിഡ്​ വൈറസി​െൻറ പുതിയ വകഭേദം പടരുന്നതെന്ന്​ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ്​ സുപ്രീം കമ്മിറ്റി ഇൗ തീരുമാനം കൈകൊണ്ടതെന്നും ഡോ.അൽ സഇൗദി പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story