മസ്കത്ത്: രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്കിൽ വർധന. 1861 പേർക്കുകൂടി ഞായറാഴ്ച രോഗം ഭേദമായി. ഇതോടെ രോഗമുക്തരുടെ എണ്ണം 2,59,550 ആയി. 90.7 ശതമാനമാണ് രോഗമുക്തി നിരക്ക്. 1167 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,86,072 ആയി ഉയർന്നു. 12 പേർ കൂടി മരണപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 3435 ആയി ഉയർന്നു.
മരണപ്പെട്ടവരിൽ 2480 പേരും സ്വദേശികളാണ്. 119 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1341 ആയി. ഇതിൽ 477 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. പുതിയ രോഗികളിൽ 480 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. 222 രോഗികളുള്ള വടക്കൻ ബാത്തിന രണ്ടാമതും 103 രോഗികളുള്ള ദോഫാർ അടുത്ത സ്ഥാനത്തുമാണ്. ഞായറാഴ്ച സീബിലാണ് കൂടുതൽ മരണമുണ്ടായത്, മൂന്ന്. മസ്കത്ത് ഗവർണറേറ്റിൽ ആറ് മരണങ്ങളാണുണ്ടായത്. ആറ് ഗവർണറേറ്റുകളിൽ ഒരു മരണങ്ങളുമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.