Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ കോവിഡ്​...

ഒമാനിലെ കോവിഡ്​ രോഗമുക്തി നിരക്ക്​ ഉയർന്നു

text_fields
bookmark_border
ഒമാനിലെ കോവിഡ്​ രോഗമുക്തി നിരക്ക്​ ഉയർന്നു
cancel

മസ്​കത്ത്​: രാജ്യത്തെ കോവിഡ്​ രോഗമുക്​തി നിരക്കിൽ വർധന. 1861 പേർക്കുകൂടി ഞായറാഴ്ച രോഗം ഭേദമായി. ഇതോടെ രോഗമുക്തരുടെ എണ്ണം 2,59,550 ആയി. 90.7 ശതമാനമാണ്​ രോഗമുക്​തി നിരക്ക്​. 1167 പേർക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 2,86,072 ആയി ഉയർന്നു. 12 പേർ കൂടി മരണപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 3435 ആയി ഉയർന്നു.

മരണപ്പെട്ടവരിൽ 2480 പേരും സ്വദേശികളാണ്​. 119 പേരെയാണ്​ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഇതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1341 ആയി. ഇതിൽ 477 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. പുതിയ രോഗികളിൽ 480 പേരും മസ്​കത്ത്​ ഗവർണറേറ്റിലാണുള്ളത്​. 222 രോഗികളുള്ള വടക്കൻ ബാത്തിന രണ്ടാമതും 103 രോഗികളുള്ള ദോഫാർ അടുത്ത സ്ഥാനത്തുമാണ്​. ഞായറാഴ്ച സീബിലാണ്​ കൂടുതൽ മരണമുണ്ടായത്​, മൂന്ന്​. മസ്​കത്ത്​ ഗവർണറേറ്റിൽ ആറ്​ മരണങ്ങളാണുണ്ടായത്​. ആറ്​ ഗവർണറേറ്റുകളിൽ ഒരു മരണങ്ങളുമുണ്ടായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman covidgulf covidcovid19
News Summary - covid19-oman covid-gulf covid
Next Story