മസ്കത്ത്: മഞ്ചേശ്വരം സി.എച്ച്.സി.യില്‍ ഡെന്റൽ ഹൈജീനിസ്റ്റ് തസ്തിക രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ എ.കെ. അഷ്റഫിന് ഒമാൻ ഡെന്റൽ ഹൈജീനിസ്റ്റ് അസോസിയേഷൻ പ്രതിനിധികൾ നിവേദനം നൽകി. കേരളത്തിലെ ഡെന്റൽ യൂനിറ്റുകളിൽ ഡെന്റിസ്റ്റ് ഉണ്ടായിട്ടും ഹൈജീനിസ്റ്റ് തസ്തിക ഇല്ലാത്ത 49 ഓളം യൂനിറ്റിൽപ്പെട്ട ഒന്നാണ് കാസർകോട് ജില്ലയിലെ മഞ്ചേശ്വരം സി.എച്ച്.സി. ഐ.ഡി.എച്ച്.എയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് നസീര്‍ നെല്ലിശ്ശേരി, നസറുദ്ദീന്‍ കൊണ്ടോട്ടി, ജോയിന്റ് സെക്രട്ടറിമാരായ ഹക്കീം ചെര്‍പ്പുളശ്ശേരി, അബ്ദുള്‍ നിസാര്‍ താനൂര്‍ എന്നിവർ പങ്കെടുത്തു. ഒമാന്‍ ചേംബർ ഓഫ് കോമേഴ്സ് അംഗം ലത്തീഫ് ഉപ്പള, മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി നവാസ് ചെങ്കള എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.