മസ്കത്ത്: വാദികബീർ ഹല മെഡിക്കൽ സെന്ററിൽനിന്ന് ആർ.ടി.പി.സി.ആർ എടുക്കുന്നവർക്ക് വൈദ്യപരിശോധനക്ക് 20 ശതമാനം ഇളവ് നൽകുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി ആർ.ടി.പി.സി.ആർ എടുത്തതിന്റെ രസീത് ഹാജരാക്കണം. ഏപ്രിൽ 10 വരെയാണ് ഈ ആനുകൂല്യം.
വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ രാത്രി 8.45 വരെയാണ് ആർ.ടി.പി.സി.ആർ പരിശോധന സമയം. വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നുവരെയും വൈകീട്ട് അഞ്ച് മുതൽ രാത്രി ഒമ്പതു വരെയും പരിശോധനക്കായി സൗകര്യമൊരുക്കിയിട്ടുണ്ട്. എട്ട് റിയാലാണ് ആർ.ടി.പി.സി.ആറിനായി ഈടാക്കുക. ഫോൺ: 2481 5664, 2485 7744.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.