മസ്കത്ത്: ആളില്ലാ പേടകങ്ങളും (ഡ്രോണുകളും) വയർലെസ് എയർക്രാഫ്റ്റുകളും അനുമതിയില്ലാതെ രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കരുതെന്ന് ഒമാൻ കസ്റ്റംസ് മുന്നറിയിപ്പ് നൽകി. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അനുമതിയോടെ കസ്റ്റംസ് നികുതി അടച്ച് മാത്രമാണ് ഇവ കൊണ്ടുവരാൻ പാടുള്ളൂ.
അല്ലാതെ രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നത് കള്ളക്കടത്തിെൻറ പരിധിയിൽ വരുന്ന കുറ്റകൃത്യമായാണ് പരിഗണിക്കുകയെന്ന് കസ്റ്റംസ് ഒാൺലൈനിൽ പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു.
വാണിജ്യ, ടൂറിസം, വിനോദ ആവശ്യങ്ങൾക്ക് വ്യക്തികളും സ്ഥാപനങ്ങളും ഉപയോഗിക്കുന്ന കാമറ ഘടിപ്പിച്ച വയർലെസ് എയർക്രാഫ്റ്റുകളും ഡ്രോണുകളും നിയന്ത്രിത ഉൽപന്നങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവ ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകേണ്ടത് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റിയാണ്.
സിവിൽ, മിലിട്ടറി സുരക്ഷ സ്ഥാപനങ്ങൾക്കൊപ്പം ജനങ്ങളുടെ സ്വകാര്യ ജീവിതത്തിനു സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് അടുത്തിടെ ഡ്രോണുകളുടെ ഉപയോഗത്തിന് അനുമതി നിർബന്ധമാക്കിയതെന്ന് കസ്റ്റംസിെൻറ പ്രസ്താവനയിൽ പറയുന്നു. ഡ്രോൺ ഉപയോഗവുമായി ബന്ധപ്പെട്ട് ലൈസൻസ് നൽകുന്നതിനുള്ള മാർഗ നിർദേശങ്ങൾ സിവിൽ ഏവിയേഷൻ അതോറിറ്റി അടുത്തിടെ പുറത്തിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.