അനുമതിയില്ലാതെ ഡ്രോണുകൾ രാജ്യത്തേക്ക് കൊണ്ടുവരരുത് -ഒമാൻ കസ്റ്റംസ്
text_fieldsമസ്കത്ത്: ആളില്ലാ പേടകങ്ങളും (ഡ്രോണുകളും) വയർലെസ് എയർക്രാഫ്റ്റുകളും അനുമതിയില്ലാതെ രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കരുതെന്ന് ഒമാൻ കസ്റ്റംസ് മുന്നറിയിപ്പ് നൽകി. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അനുമതിയോടെ കസ്റ്റംസ് നികുതി അടച്ച് മാത്രമാണ് ഇവ കൊണ്ടുവരാൻ പാടുള്ളൂ.
അല്ലാതെ രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നത് കള്ളക്കടത്തിെൻറ പരിധിയിൽ വരുന്ന കുറ്റകൃത്യമായാണ് പരിഗണിക്കുകയെന്ന് കസ്റ്റംസ് ഒാൺലൈനിൽ പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു.
വാണിജ്യ, ടൂറിസം, വിനോദ ആവശ്യങ്ങൾക്ക് വ്യക്തികളും സ്ഥാപനങ്ങളും ഉപയോഗിക്കുന്ന കാമറ ഘടിപ്പിച്ച വയർലെസ് എയർക്രാഫ്റ്റുകളും ഡ്രോണുകളും നിയന്ത്രിത ഉൽപന്നങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവ ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകേണ്ടത് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റിയാണ്.
സിവിൽ, മിലിട്ടറി സുരക്ഷ സ്ഥാപനങ്ങൾക്കൊപ്പം ജനങ്ങളുടെ സ്വകാര്യ ജീവിതത്തിനു സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് അടുത്തിടെ ഡ്രോണുകളുടെ ഉപയോഗത്തിന് അനുമതി നിർബന്ധമാക്കിയതെന്ന് കസ്റ്റംസിെൻറ പ്രസ്താവനയിൽ പറയുന്നു. ഡ്രോൺ ഉപയോഗവുമായി ബന്ധപ്പെട്ട് ലൈസൻസ് നൽകുന്നതിനുള്ള മാർഗ നിർദേശങ്ങൾ സിവിൽ ഏവിയേഷൻ അതോറിറ്റി അടുത്തിടെ പുറത്തിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.