ഡോ. ശിവകുമാർ മാണിക്കം

ഡോ. ശിവകുമാർ ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡ്​ ചെയർമാൻ

മസ്​കത്ത്​: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഭരണ സമിതിയായ ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡ്​ ചെയർമാനായി ഡോ.ശിവകുമാർ മാണിക്കത്തെ തെരഞ്ഞെടുത്തു. വ്യാഴാഴ്​ച വൈകുന്നേരമായിരുന്നു തെരഞ്ഞെടുപ്പ്​. ഡോ.ശിവകുമാറും ദേവ്​സിങ്​ പാട്ടീലുമായിരുന്നു മത്സര രംഗത്ത്​ ഉണ്ടായിരുന്നത്​.

രക്ഷിതാക്കളിൽ നിന്ന്​ തെരഞ്ഞെടുത്ത അഞ്ച്​ അംഗങ്ങൾ ഉൾപ്പെടുന്ന 15 അംഗ ഡയറക്​ടർ ബോർഡിൽ 14 പേർക്കാണ്​ വോട്ടവകാശം ഉള്ളത്​. രഹസ്യ ബാലറ്റിലൂടെ നടന്ന ആദ്യ ഘട്ട വോ​െട്ടടുപ്പിൽ ഡോ.ശിവകുമാറിനും ദേവ്​സിങ്​ പാട്ടീലിനും ഏഴ്​ വോട്ടുകൾ വീതം ലഭിച്ചു. തുല്ല്യ നിലയിലായതിനെ തുടർന്ന്​ രക്ഷിതാക്കളുടെ പ്രതിനിധികൾക്കിടയിലെ രണ്ടാം ഘട്ട വോ​െട്ടടുപ്പിലേക്ക്​ നീങ്ങിയതോടെ ദേവ്​സിങ്​ പാട്ടീൽ പിൻമാറുകയായിരുന്നു. ഇതോടെ ഡോ.ശിവകുമാർ ജയം ഉറപ്പിച്ചു. തമിഴ്​നാട്​ സ്വദേശിയായ ഡോ.ശിവകുമാർ ഒമാൻ ദന്തൽ കോളജിൽ ജോലി ചെയ്യുകയാണ്​. ഇതാദ്യമായാണ്​ ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡിലേക്ക്​ തെരഞ്ഞെടുക്കപ്പെടുന്നത്​.

അംബുജാക്ഷൻ, സിറാജ് ഞെഹ്​ലത്ത്​, സഇൗദ്​ സൽമാൻ എന്നിവരാണ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ്​ രക്ഷിതാക്കളുടെ പ്രതിനിധികൾ. ​ ഇതിന്​ പുറമെ എംബസി നാമനിർദേശം ചെയ്യുന്ന മൂന്ന് പേരുൾപ്പടെ പത്ത്​ പേരും ഡയറക്​ടർ ബോർഡിൽ അംഗങ്ങളാണ്​. ഡോ.ശിവകുമാറി​െൻറ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ഏപ്രിൽ ഒന്നിന്​ അധികാരമേൽക്കും. രണ്ട്​ വർഷമാണ്​ ഭരണ സമിതിയുടെ കാലാവധി. ഏറെ വർഷങ്ങൾക്ക്​ ശേഷമാണ്​ മലയാളിയല്ലാത്ത ഒരാൾ ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡ്​ ചെയർമാനായി തെരഞ്ഞെടുക്കപ്പെടുന്നത്​.

കോവിഡ്​ സാഹചര്യത്തിൽ രണ്ട്​ വട്ടം ചെയർമാൻ തെരഞ്ഞെടുപ്പ്​ നീട്ടിവെച്ചിരുന്നു. തുടർന്ന്​ ഡോ.ബേബി സാം സാമുവലി​െൻറ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതിക്ക്​ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ആറുമാസം കാലാവധി നീട്ടി നൽകുകയും ചെയ്​തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.