മസ്കത്ത്: രാജ്യത്തേക്ക് മരിജുവാന കടത്തുന്നതിനുള്ള ശ്രമം പരാജയപ്പെടുത്തി. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒന്നിലധികം പേരിൽനിന്നായി 6.3 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. വലിയ പ്ലാസ്റ്റിക് കണ്ടെയ്നറുകളിലാക്കി മത്സ്യം ഉപയോഗിച്ച് മറച്ചായിരുന്നു കള്ളക്കടത്ത് ശ്രമം. പിടിയിലായവരിൽ ചിലർ ഏഷ്യൻ വംശജരാണ്. ഇൗമാസം ആദ്യം മസ്കത്ത് വിമാനത്താവളത്തിൽനിന്ന് ഒന്നിലധികം തവണ മരിജുവാന പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.