മസ്കത്ത്: ദേശീയദിനത്തോടനുബന്ധിച്ച് റോങ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ഇബ്ര പ്രീമിയര്‍ ലീഗിൽ സിനാവ് സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാരായി. ഇബ്ര ഹോസ്പിറ്റല്‍ ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ഇബ്ര ചലഞ്ചേഴ്സിനെ ഏഴ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇബ്ര ചലഞ്ചേഴ്സ് നിശ്ചിത 15 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു.
39 പന്തില്‍ അത്രയും റൺസ് നേടിയ ധനീഷ് ആണ് ടോപ് സ്കോറര്‍. സനോജ് 12 പന്തില്‍ 28 റണ്‍സും അര്‍ഷാദ് 12 പന്തില്‍ 26 റണ്‍സും നേടി. സിനാവ് സ്ട്രൈക്കേഴ്സിന് വേണ്ടി റിവാസ് രണ്ട് വിക്കറ്റും പ്രവീണ്‍, ഫൈസാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിനാവ് സ്ട്രൈക്കേഴ്സ് 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടെത്തി. 31 പന്തില്‍ 70 റണ്‍സ് നേടിയ റിവാസിന്റെ ബാറ്റിങ് മികവാണ് സിനാവിന് വിജയം എളുപ്പമാക്കിത്. വരുണ്‍ 15 പന്തില്‍ 28 റണ്‍സും ഫൈസാന്‍ ഒമ്പത് ബാളില്‍നിന്ന് 29 റണ്‍സും നേടി.
ഇബ്ര ചലഞ്ചേഴ്സിന് വേണ്ടി ധനീഷ് രണ്ട് വിക്കറ്റും ഹാരിസ് ഒരു വിക്കറ്റും നേടി. കളിയിലെ താരമായി സിനാവിന്റെ റിവാസിനെ തിരഞ്ഞെടുത്തു. എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. ഇബ്ര ചലഞ്ചേഴ്സ് താരം ധനീഷാണ് ടൂര്‍ണമെന്റിലെ താരം. അഞ്ച് മത്സരങ്ങളില്‍ നിന്ന് 140 റണ്‍സും 12 വിക്കറ്റും ധനീഷ് നേടിയിരുന്നു.
ഇബ്ര ഹോസ്പിറ്റല്‍ ഓര്‍ത്തോപീഡിക്സ് മേധാവി സാലിഹ് സാലം അല്‍ സവാഫി വിന്നേഴ്സ് ട്രോഫിയും സമ്മാനത്തുകയും വിതരണം ചെയ്തു. ഒ.ഐ.സി.സി ഇബ്ര പ്രസിഡന്റ് തോമസ് റണ്ണേഴ്സ് ട്രോഫിയും സമ്മാനത്തുകയും സമ്മാനിച്ചു. മാന്‍ ഓഫ് ദി മാച്ച് ട്രോഫി റോങ് ക്രിക്കറ്റ് ടീം പ്രതിനിധി മന്‍സീര്‍ യങ് ലൈഫും മാന്‍ ഓഫ് ദി സീരീസ് ട്രോഫി റോങ് പ്രതിനിധി ജിഷ്ണുവും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.