മസ്കത്ത്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ വിവിധ ഗവർണറേറ്റുകളിലെ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. മസ്കത്ത്, തെക്ക്-വടക്ക് ശര്‍ഖിയ ഗവർണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്.
ഈ ഗവർണറേറ്റുകളിലെ ജോലികൾ റിമോട്ട്/ വർക്ക് ഫ്രം ഹോം ആക്കാനും നിർദേശിച്ചിട്ടുണ്ട്.സ്വകാര്യ മേഖലയിലുള്ളവക്കും അവധി ബാധകമായിരിക്കും. ദാഖിലിയ, ദാഹിറ എന്നിവിടങ്ങളിലെ പർവത പ്രദേശങ്ങൾ, അൽ വുസ്ത, തെക്ക്-വടക്ക് ബാത്തിന, ബുറൈമി ഗവർണറേറ്റുകളിൽ ക്ലാസുകൾ ഓൺലൈനിലായിരിക്കും നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.