മസ്കത്ത്: ബലി പെരുന്നാളിനോടനുബന്ധിച്ച് പൊതു അവധി പ്രഖ്യാപിച്ചു. ജൂൺ 27 മുതൽ ജൂലൈ ഒന്ന് വരെയായിരിക്കും അവധിയെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യ ദിനങ്ങളുൾപ്പെടെ അഞ്ച് ദിവസമായിരിക്കും അവധി ലഭിക്കുക. ജൂലൈ രണ്ടിന് ഓഫിസുകളും മറ്റും പതിവുപോലെ പ്രവർത്തിക്കും. രാജ്യത്ത് ജൂൺ 28ന് ആണ് പെരുന്നാൾ. വരും ദിവസങ്ങളിൽ നാടും നഗരവും പെരുന്നാൾ തിരക്കിലേക്ക് നടന്ന് നീങ്ങും.
സ്വകാര്യമേഖല ജീവനകാർക്ക് 25ന് മുമ്പായി ശമ്പളം നൽകാൻ നിർദ്ദേശം
മസ്കത്ത്: ബലിപെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യമേഖലയിലെ ജീവനകാർക്കുള്ള ശമ്പളം ജൂൺ 25ന് മുമ്പായി വിതരണം ചെയ്യണമെന്ന് അധികൃതർ. രാജകീയ ഉത്തരവ് നമ്പർ (35/2023) പുറപ്പെടുവിച്ച തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. രാജ്യത്ത് പെരുന്നാൾ അവധി തുടങ്ങുന്നത് ജൂൺ 27ന് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.