മ​റു​നാ​ട്ടി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പെ​രു​ന്നാ​ൾ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്​

പെരുന്നാൾ ആഘോഷവും സംഗമവും

മസ്കത്ത്: മറുനാട്ടിൽ മലയാളി അസോസിയേഷൻ ചെറിയ പെരുന്നാൾ ആഘോഷവും അംഗങ്ങളുടെ സംഗമവും സംഘടിപ്പിച്ചു. ഖുറിയാത്തിലെ ഫാം ഹൗസിൽ നടന്ന പരിപാടി ഡോ. രാജ്യശ്രീ നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു. അർബുദത്തെയും അതിനെ പ്രതിരോധിക്കാനുമുള്ള മാർഗങ്ങളെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു. അസോസിയേഷൻ പ്രസിഡന്റ് വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സോഷ്യൽ ഫോറം ഒമാൻ മലയാളം കൂട്ടായ്മ വൈസ് പ്രസിഡന്‍റ് ഷമീർ പത്തനംതിട്ട പെരുന്നാൾ സന്ദേശം കൈമാറി. അസോസിയേഷൻ രക്ഷാധികാരികളായ ഫവാസ് മുഹമ്മദ്, സദാനന്ദൻ ലാബ് മാർക്കറ്റ്, ജോയിൻ സെക്രട്ടറി നിഷാ പ്രഭാകരൻ, എക്സിക്യൂട്ടിവ് അംഗം അജിതകുമാരി എന്നിവർ സംസാരിച്ചു. അസോസിയേഷൻ സംഘടിപ്പിച്ചിരുന്ന 'വിഷുക്കണിയൊരുക്കൽ' പരിപാടിയിൽ പങ്കെടുത്ത എട്ടോളം പേർക്ക് പ്രോത്സാഹന സമ്മാനം നൽകി. മാപ്പിളപ്പാട്ട് മത്സരവിജയികൾക്ക് ട്രോഫികൾ നൽകി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അസോസിയേഷൻ മുതിർന്ന അംഗമായ രാവുണ്ണി കുട്ടിക്കും കുടുംബത്തിനും യാത്രയയപ്പ് നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ അസോസിയേഷൻ രക്ഷാധികാരിയായ ഫവാസ് മുഹമ്മദ്, അംഗം ജയ് ശങ്കരൻ എന്നിവരെ ആദരിച്ചു. സെക്രട്ടറി അജികുമാർ ചെമ്പഴന്തി സ്വാഗതവും വൈസ് പ്രസിഡന്‍റ് അനിൽ നന്ദിയും പറഞ്ഞു. ലക്ഷ്മി സന്ദീപ് അവതാരകയായി. 

Tags:    
News Summary - Eid celebration and reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.