മ​സ്ക​ത്ത്​ കെ.​എം.​സി.​സി അ​ൽ​ഖു​ദ് ഏ​രി​യ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഈ​ദ് കി​റ്റ്​ വി​ത​ര​ണം

ഈ​ദ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ കെ.​എം.​സി.​സി അ​ൽ​ഖു​ദ് ഏ​രി​യ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ മ​സ്ക​ത്ത്​ പ്രീ​മി​യ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച്​ ഈ​ദ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പു​ണ്യ റ​മ​ദാ​നി​ന്റെ അ​വ​സാ​ന നാ​ളു​ക​ളി​ൽ അ​ൽ​ഖു​ദ് ഏ​രി​യ​യി​ലു​ള്ള സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന ആ​ളു​ക​ൾ​ക്കാ​ണ് ഈ​ദ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​ൽ​ഖു​ദ് ഏ​രി​യ​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് അ​വ​രു​ടെ വീ​ടു​ക​ളി​ൽ കി​റ്റു​ക​ളെ​ത്തി​ച്ചു കൊ​ടു​ക്കും. മ​സ്ക​ത്ത്​ പ്രീ​മി​യ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ബ്രാ​ഞ്ച് മാ​നേ​ജ​ർ വി​നോ​ദ് കു​മാ​ർ രാ​മ​നാ​ഥ​ൻ, ന​ഴ്സി​ങ് ഇ​ൻ​ചാ​ർ​ജ് നീ​തു, റി​സ​പ്ഷ​ൻ ഇ​ൻ​ചാ​ർ​ജ് റെ​സ്‌​ലി, ക​സ്റ്റ​മ​ർ കെ​യ​ർ ജ​യ​കൃ​ഷ്ണ​ൻ, അ​ൽ​ഖു​ദ് ഏ​രി​യ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ മു​ണ്ടൂ​ർ, ജ​ന.​സെ​ക്ര​ട്ട​റി ടി.​പി. മു​നീ​ർ, ജാ​ബി​ർ മ​യ്യി​ൽ, ഷ​ഹ​ദാ​ബ് ത​ളി​പ്പ​റ​മ്പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Eid kits were distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.