മസ്കത്ത്: വിശ്വാസികൾ സന്തോഷപ്പൊലിമയിൽ ചെറിയപെരുന്നാൾ ആഘോഷിച്ചു. ഒമാെൻറ വിവിധയിടങ്ങളിലെ മസ്ജിദുകളിലും ഇൗദ്ഗാഹുകളിലുമായി നടന്ന പെരുന്നാൾ നമസ്കാരങ്ങളിലും സ്വദേശികളും വിദേശികളുമായി ആയിരങ്ങൾ പെങ്കടുത്തു. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെയും രാത്രി നമസ്കാരത്തിലൂടെയും ഖുർആൻ പാരായണത്തിലൂടെയുമെല്ലാം കൈവരിച്ച ജീവിതവിശുദ്ധിയും ആത്മനിയന്ത്രണവും ജീവിതത്തിലുടനീളം പുലർത്തുമെന്ന പ്രഖ്യാപനത്തോടെയാണ് ഒാരോ വിശ്വാസികളും ചെറിയ പെരുന്നാൾ ആഘോഷിച്ചത്.
മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഒമാെൻറ വിവിധയിടങ്ങളിൽ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഇൗദ്ഗാഹുകൾ ഒരുക്കിയിരുന്നു. ഗാല അൽ റുസൈഖി മൈതാനത്ത് നടന്ന ഇൗദ്ഗാഹിനും ഖുതുബക്കും വാഗ്മിയും യുവ പണ്ഡിതനുമായ ശിഹാബ് പൂക്കോട്ടൂർ നേതൃത്വം നൽകി. ത്യാഗമാണ് വിശ്വാസമെന്നും ഇഷ്ടപ്പെട്ടത് ത്യജിക്കാനുള്ള സന്മനസ്സാണ് വിശ്വാസിയുടെ ഊർജമെന്നും അദ്ദേഹം ഖുതുബയിൽ ഉണർത്തി. ഏതു പ്രതിസന്ധികൾ ഉണ്ടായാലും വിശ്വാസത്തിെൻറ ബലത്തില്‍ അതിനെ മറികടക്കാന്‍ സാധിക്കണം.
ബന്ധങ്ങള്‍ ചേര്‍ക്കണമെന്നും കുടുംബബന്ധങ്ങള്‍ മുറിക്കുന്നത് ദൈവത്തിെൻറ പക്കല്‍ വലിയ പാപമാണെന്നും അദ്ദേഹം ഉണർത്തി. റൂവി അൽ കറാമ ഹൈപ്പർമാർക്കറ്റ് പരിസരത്ത് ഷമീർ ചെന്ത്രാപ്പിന്നിയും വാദി കബീർ ഇബ്നു ഖൽദൂൻ സ്കൂൾ മൈതാനിയിൽ ജരീർ പാലത്തും റൂവി അപ്പോളോ ഹോസ്പിറ്റൽ മൈതാനിയിൽ ശബീബ് സ്വലാഹിയും സീബ് സൂഖ് അൽ ആംരി ഷോപ്പിങ് സെൻററിൽ അബ്ദുൽ അസീസ് വയനാടും ബുഅലി അൽ വഹ്ദ സ്റ്റേഡിയത്തിൽ താജുദ്ദീൻ പെരുമ്പാവൂരും നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി.
വിവിധ മസ്ജിദുകളിലും മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ നമസ്കാരങ്ങൾ നടന്നു. പെരുന്നാൾ നമസ്കാരത്തിന് ശേഷം പരസ്പരം ആശ്ലേഷിച്ച് ആശംസകൾ കൈമാറിയാണ് ഇൗദ്ഗാഹുകളിൽനിന്ന് പിരിഞ്ഞത്. സലാല: ദോഫാർ ക്ലബ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഈദ് ഗാഹിന് ഐ.എം.ഐ പ്രസിഡൻറ് ജി. സലീം സേട്ട് നേതൃത്വം നൽകി. വിശ്വാസികൾ ജീവിതം കൊണ്ട് മാതൃക സൃഷ്ടിക്കണമെന്നും റമദാനിൽ നേടിയെടുത്ത ആത്മീയ ഉൗർജം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വനിതകളുൾപ്പെടെ രണ്ടായിരത്തോളം പ്രവാസികൾ ഈദ്ഗാഹിൽ പെങ്കടുത്തു. ഐ.എം.ഐ സലാലയാണ് ഈദ് ഗാഹിന് നേതൃത്വം നൽകിയത്. ഇസ്ലാഹി സെൻററിെൻറ നേതൃത്വത്തിൽ അൽഇത്തിഹാദ് ക്ലബ് മൈതാനിയിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് മുസ്തഫ യാസീൻ നേതൃത്വം നൽകി. സുന്നി സെൻററിെൻറ ആഭിമുഖ്യത്തിൽ മസ്ജിദ് ഹിബ്റിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് അബ്ദുലത്തീഫ് ഫൈസി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.