മസ്കത്ത്: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ പ്രവേശന വിലക്ക് സെപ്റ്റംബർ ഒന്ന് മുതൽ നീക്കാനിരിക്കെ അംഗീകാരമുള്ള വാക്സിനുകളുടെ വിഷയത്തിൽ വ്യക്തത വരുത്തി ഒമാൻ. എട്ട് വാക്സിനുകൾക്കാണ് അംഗീകാരമുള്ളതെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഈദി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഫൈസർ-ബയോൺടെക്ക്
ഓക്സ്ഫഡ് -ആസ്ട്രാസെനക്ക
ആസ്ട്രാസെനക്ക-കോവിഷീൽഡ്
ജോൺസൺ ആൻറ് ജോൺസൺ
സിനോവാക്
മൊഡേണ
സ്പുട്നിക്
സിനോഫാം
ഒമാനിലെത്തുന്നതിന് 14 ദിവസം മുമ്പ് രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കണം. വിസ പുതുക്കാനും വാക്സിനേഷൻ നിർബന്ധമാണ്. ഇതിന് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിരിക്കണം. ഒക്ടോബർ ഒന്നു മുതൽ സ്വദേശികളും വിദേശികളും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കൽ നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.