മസ്കത്ത്: 35 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് പള്ളിയാളിൽ മുഹമ്മദലി(63) നാടണഞ്ഞു. 1987 ജൂൺ 25നാണ് മലപ്പുറം വേങ്ങര പാലച്ചേരി സ്വദേശിയായ ഇദ്ദേഹം പ്രവാസ ജീവിതം ആരംഭിക്കുന്നത്. കഴിഞ്ഞ 35 വർഷവും താജ് ഗ്രൂപ്പിന് കീഴിൽ മാത്രമാണ് ജോലിചെയ്തിരുന്നത്. സ്നേഹസമ്പന്നമായ പെരുമാറ്റംകൊണ്ടും സ്വഭാവം കൊണ്ടും സ്വദേശികളും വിദേശികളുമായ ജീവനക്കാർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു.
താജ് ഗ്രൂപ്പിെൻറ നേതൃത്വത്തിൽ വിശാലമായ യാത്രയയപ്പാണ് ഇദ്ദേഹത്തിനായി ഒരുക്കിയിരുന്നത്. മറ്റേത് പ്രവാസികളെയുംപോലെ വാർധക്യസഹജമായ അസുഖം തന്നെയാണ് മുഹമ്മദലിയെയും നാട്ടിലേക്ക് പോകാൻ നിർബന്ധിക്കുന്നത്. സ്വന്തമായി വീടൊരുക്കാനും നാല പെൺകുട്ടികളെ വിവാഹം ചെയ്യിക്കാനും രണ്ട് ആൺകുട്ടികളെ നല്ല നിലയിൽ എത്തിക്കാനും സാധിച്ചത് പ്രവാസജീവിതം തന്ന അനുഗ്രഹമാണെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
യാത്രയയപ്പ് യോഗത്തിൽ താജ് ഗ്രൂപ് മാനേജിങ് ഡയറക്ടർ റഹീം പൊന്നാനി, ഡയറക്ടർമാരായ ജാബിർ റഹീം, അമ്മാർ റഹീം, ജനറൽ മാനേജർ, അഷ്റഫ് അലി, മാനേജർ ദുൽഖർ, സീനിയർ സ്റ്റാഫ് മമ്മുട്ടി, ശിഹാബ്, ഷിറാസ്, ആതിഫ്, ഹംസ തുടങ്ങിയവർ സംസാരിച്ചു. ഗ്രൂപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളിലെ സ്റ്റാഫുകളും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.