സൂർ: സൂർ സുന്നി ബാലവേദി, ദാറുൽ ഖുർആൻ സെക്കൻഡറി മദ്റസ യൂനിറ്റ് പ്രവർത്തകർ വിവിധ പരിപാടികളോടെ പരിസ്ഥിതിദിനം ആചരിച്ചു. ഫൈസൽ ഫൈസി ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം ബശീർ ഫൈസി അധ്യക്ഷതവഹിച്ചു. അബ്ദുൽ നാസർ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. ആബിദ് മുസ്ലിയാർ സ്വാഗതം പറഞ്ഞു.
ചടങ്ങിനോടനുബന്ധിച്ച് ദാറുൽ ഖുർആൻ ഹയർ സെക്കൻഡറി മദ്റസ യൂനിറ്റ് എസ്.കെ.എസ്.ബി.വി-2023-24 വർഷത്തെ ഭാരവാഹികളായി റുഫൈദ് അബ്ദുല്ല കണ്ണൂർ (പ്രസി), അജ്മൽ ഷാ തിരുവനന്തപുരം, സുജൈദ് കണ്ണൂർ (വൈ. പ്രസി), സിയാൻ നൗഫൽ കോഴിക്കോട് (ജന. സെക്ര), അബ്ദുൽ സലാം ആലപ്പുഴ (വർക്കിങ് സെക്ര), മുഹമ്മദ് സാബിത്ത് തിരുവനന്തപുരം, മുഹമ്മദ് ഇഹ്തിശാം (ജോ. സെക്ര), റിയാൻ റസാഖ് പാലക്കാട് (ട്രഷ), ബിലാൽ ഇബ്നു ജാഫർ കോഴിക്കോട്, മുഹമ്മദ് ദീൻ എറണാകുളം, മുഹമ്മദ് ഹനാൻ ചേളാരി, മുഹമ്മദ് നബ്ഹാൻ തൃശൂർ, ആദിൽ റിയാസ് വർക്കല, മുഹമ്മദ് നിഹാൽ പാലക്കാട് (മെംബർമാർ) എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.