മസ്കത്ത്: ഒമാൻ പരിസ്ഥിതി സുസ്ഥിരത സമ്മേളനത്തിന്റെ ആദ്യ പതിപ്പിന് സമാപനമായി. സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ സയ്യിദ് ഫഹദ് ബിൻ അൽ ജുലന്ദ അൽ സഈദിന്റെ മേൽനോട്ടത്തിലായിരുന്നു സമാപന ചടങ്ങുകൾ നടന്നത്.
മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ സംയോജിത മാനേജ്മെന്റ്, അന്താരാഷ്ട്ര സമ്പ്രദായങ്ങളും അനുഭവങ്ങളും, പരിസ്ഥിതി നിയമനിർമാണം, വായുവിന്റെ ഗുണനിലവാരം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവ ചർച്ച ചെയ്തു. 25 രാജ്യങ്ങളിൽ നിന്നായി 400ഓളം പേർ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന യൂത്ത് ഇക്കോത്തണിൽ നൂറോളം പേരും സംബന്ധിച്ചിരുന്നു. സമ്മേളനത്തിന്റെ സമാപനത്തിൽ, മികച്ച അഞ്ച് ശാസ്ത്ര അവതരണങ്ങൾക്ക് അവാർഡുകൾ നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.