മസ്കത്ത്: മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ നിര്യാണം, കോവിഡ് പ്രതിസന്ധി എന്നിവ കാരണം കഴിഞ്ഞ ഒന്നര വർഷക്കാലമായി പ്രതിസന്ധിയുടെ നടുക്കയത്തിലാണ് ഇവൻറ് മാനേജ്മെന്റ് മേഖല. കഴിഞ്ഞ ഒന്നരവർഷമായി ഒരു വരുമാനമാർഗം പോലുമില്ലാത്തതിനാൽ ഏറെ ദുരിതത്തിലാണ് ഇൗ മേഖലയിലെ നൂറു കണക്കിന് ജീവനക്കാർ.
അന്താരാഷ്ട്ര എക്സിബിഷൻ നടത്താൻ അംഗീകാരമുള്ള വൻ കമ്പനികൾ മുതൽ സ്റ്റേജ് ഷോകൾ സംഘടിപ്പിക്കാൻ അനുവാദമുള്ള ചെറിയ ഇവൻറ് മാനേജ്മെൻറ് കമ്പനികൾക്കുവരെ കഴിഞ്ഞ ഒന്നര വർഷമായി നഷ്ടത്തിെൻറ കണക്കുകൾ മാത്രമേ പറയാനുള്ളൂ. കമ്പനികൾ നഷ്ടത്തിലായതിെൻറ ദുരിതം അനുഭവിച്ചത് ജീവനക്കാരാണ്. ഇൗ മേഖലയിലെ വൻ കമ്പനികൾ പോലും ജീവനക്കാരെ പിരിച്ചുവിട്ടു. ഇതോടെ ഇന്ത്യക്കാരടക്കം നൂറുകണക്കിനാളുകൾക്കാണ് നാടുകളിലേക്ക് മടങ്ങേണ്ടി വന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം കമ്പനികൾ പിരിച്ചുവിട്ട ജീവനക്കാരിൽ
മാനേജർ തസ്തികകൾ അടക്കം ഉന്നത പദവികൾ വഹിച്ചവരും ഉയർന്ന ആനുകൂല്യങ്ങൾ ലഭിച്ചിരുന്നവരും ഉൾപ്പെടും. നാട്ടിൽ തിരിച്ചുപോവാതെ ഒമാനിൽ തങ്ങുന്നവരിൽ ചിലർ നിത്യചെലവിന് േപാലും ബുദ്ധിമുട്ടുന്നുണ്ട്.
ഇൗ മേഖലയിൽ പെട്ട മാനേജർ തസ്തികയിൽ ജോലി ചെയ്തിരുന്നയാൾ അടുത്തിടെ കോവിഡ് ബാധിച്ച് ഒരു സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞപ്പോൾ ആശുപത്രി ബില്ലടക്കാനും അനന്തര കർമങ്ങൾക്കുമായി സുഹൃത്തുക്കൾക്ക് സുമനസ്സുകളുടെ സഹായം തേടേണ്ടിവരുകയും ചെയ്തിരുന്നു.
കഴിഞ്ഞവർഷം ജനുവരി പത്തിന് സുൽത്താൻ മരണപ്പെട്ടതിനെ തുടർന്ന് 40 ദിവസത്തേക്ക് ദുഃഖാചരണ ഭാഗമായി ഒമാനിൽ എല്ലാ പൊതു പരിപാടികൾക്കും എക്സിബിഷനുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ദുഃഖാചരണം കഴിഞ്ഞതോടെ കോവിഡ് പ്രതിസന്ധി ആരംഭിച്ചു. കോവിഡ് വ്യാപനത്തിെൻറ ആദ്യഘട്ടങ്ങളിൽ പ്രതിസന്ധി പെ െട്ടന്ന് അവസാനിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും രോഗവ്യാപനം വർധിച്ചതോടെ ഇവൻറ് മാനേജ്മെൻറ് പ്രവർത്തനങ്ങൾ പൂർണമായി നിലക്കുകയായിരുന്നു. ഇതോടെ ജീവനക്കാരെ പൂർണമായി നാട്ടിലയക്കുകയോ പിരിച്ചുവിടുകയോ മാത്രമായിരുന്നു കമ്പനി അധികൃതരു െട മുന്നിലെ മാർഗം.
പിരിച്ചുവിട്ടിട്ടും നാട്ടിൽ േപാവാതെ ഒമാനിൽ പിടിച്ച് നിന്നവർക്കാണ് പട്ടിണി അടക്കം നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നത്. നൂറുകണക്കിന് ജീവനക്കാരുള്ള കമ്പനികൾ പലതും ഒന്നോ രണ്ടോ ജീവനക്കാർക്ക് മാത്രമാണ് ജോലിയിൽ തുടരാൻ അനുവാദം നൽകിയത്. ഇത്തരം േജാലികൾ പോലും നാട്ടിലിരുന്ന് ചെയ്യിക്കുന്ന കമ്പനികളുമുണ്ട്. ഇത്തരം കമ്പനികളിലെ ഒമാനി ജീവനക്കാർ മാത്രമാണിപ്പോഴും കമ്പനിയിൽ തുടരുന്നത്. ഇവരെ പിരിച്ചുവിടാൻ കഴിയാത്തതാണ് കാരണം. ഇവന്റ് മാനേജ്മെന്റുമായി
ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളെ കോവിഡ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഹോട്ടലുകൾ, എക്സിബിഷൻ ഹാളുകൾ, ഇവൻറുമായി ബന്ധപ്പെട്ട പശ്ചാത്തല സൗകര്യമൊരുക്കുന്നവർ തുടങ്ങി നിരവധി മേഖലകളെയും കോവിഡ് ദുരിതത്തിലാക്കിയിട്ടുണ്ട്.
വാക്സിനേഷൻ വ്യാപകമായതിനാൽ ദുബൈയിൽ ഇവൻറ് മാനേജ്മെൻറ് മേഖല ഉടനെ വീണ്ടും ഉണരുമെങ്കിലും ഒമാനിൽ ഇൗ മേഖലയിൽ ചലനമുണ്ടാവാൻ സമയമെടുക്കുമെന്ന് ഇൗ മേഖലയിലുള്ളവർ പറയുന്നത്. ദുബൈയിൽ 90 ശതമാനം പേർക്കും വാക്സിനേഷൻ നൽകുകയും ദുബൈ സന്ദർശിക്കാൻ എത്തുന്നവർക്ക് വിമാനത്താവളത്തിൽ പോലും വാക്സിനേഷന് സൗകര്യമുള്ളതും മേഖലക്ക് ഗുണകരമാകും. അതിനാൽ തന്നെ യുറോപ്പിൽ നടക്കേണ്ട രണ്ട് പ്രദർശനങ്ങൾ ദു ൈബയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതിസന്ധി തങ്ങളെയും ബാധിച്ചിട്ടുണ്ടെങ്കിലും കമ്പനിക്ക് മറ്റു വരുമാന മാർഗങ്ങൾ ഉള്ളതിനാൽ പിടിച്ചുനിൽക്കുകയാണെന്ന് ലിങ്ക്സ് ഒമാൻ മാനേജിങ് ഡയറക്ടർ ലിജിയാസ് ഹുസൈൻ പറഞ്ഞു.
അടുത്ത ഒക്ടോബർ മുതൽ രണ്ട് പ്രദർശനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒമാനൊപ്പം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലും കോവിഡ് പ്രതിസന്ധി അവസാനിച്ചാൽ മാത്രമേ ഇവൻറുകളും എക്സിബിഷനുകളും നടത്താൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷം അഞ്ച് ഇവൻറുകൾ നടത്താൻ പദ്ധതിയുണ്ടായിരുന്നു.
വിദേശത്തുള്ള കലാകാരന്മാർക്കും മറ്റും അഡ്വാൻസുകൾ നൽകിയതടക്കം വൻ സംഖ്യ നഷ്ടം വന്നതായും അദ്ദേഹം പറഞ്ഞു.ഏതായാലും ഒമാനിലെ വാക്സിനേഷൻ പൂർണമാവുന്നതും ജീവിതരീതി സാധാരണഗതി പ്രാപിക്കുകയും ചെയ്യുന്നത് കാത്തിരിക്കുകയാണ് വൻ നഷ്ടത്തിൽ കഴിയുന്ന ഇവൻറ് മാനേജ്മെൻറ് കമ്പനികളും അനുബന്ധ സ്ഥാപനങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.