വോ​െട്ടണ്ണലി​െൻറ ആവേശം ​െ​നഞ്ചേറ്റി പ്രവാസലോകവും

മസ്​കത്ത്​: ഡിസംബറിലെ മരംകോച്ചുന്ന തണുപ്പിനും നാട്ടിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്​ ഫലപ്രഖ്യാപനത്തി​െൻറ ചൂടിനെ കെടുത്താനായില്ല. വോ​െട്ടണ്ണലി​െൻറ ആവേശം ​പ്രവാസലോകവും നെഞ്ചേറ്റി. അതി രാവിലെ മുതൽ തന്നെ ഫ്ലാറ്റുകളിലും ബാച്ച്​ലർ മുറികളിലുമെല്ലാം പ്രവാസികൾ ഉറക്കമുണർന്ന്​ ടെലിവിഷനും മൊബൈലിനും മുന്നിലായിരുന്നു പ്രവാസി മലയാളികൾ. സാമൂഹിക മാധ്യമങ്ങളെയാണ്​ കൂടുതൽ പേരും ആശ്രയിച്ചത്​. പ്രാദേശിക വിവരങ്ങൾ അറിയാൻ തങ്ങളുടെ നാട്ടിലെ സുഹൃത്തുക്കളെയും, കുടുംബ സൗഹൃദ ഗ്രൂപ്പുകളെയുമാണ്​ ആളുകൾ കൂടുതലായി ആശ്രയിച്ചത്. ഇടതുമുന്നണിയുടെ വിജയത്തിൽ നേതാക്കളും അനുഭാവികളും ആവേശം മറച്ചു വെച്ചില്ല. എന്നാൽ യു.ഡി.എഫിന്​ മുൻ തെരഞ്ഞെടുപ്പിനേക്കാൾ നേട്ടം ഉണ്ടാക്കാനായെങ്കിലും പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാത്തതിലെ നിരാശ നേതാക്കൾക്കും അണികൾക്കും ഉണ്ടായിരുന്നു. മിക്ക സ്ഥലത്തും നേട്ടം ഉണ്ടാക്കാനായതി​െൻറ ആവേശം എൻ.ഡി.എ അനുഭാവികളിലും പ്രകടമായി.

വികസനത്തിന് കിട്ടിയ അംഗീകാരം - പി.എം ജാബിർ

ഇടതുമുന്നണി സർക്കാർ കഴിഞ്ഞ നാലര വർഷം നടപ്പിലാക്കിയ വികസനക്ഷേമ പ്രവർത്തനങ്ങൾക്ക്​ ജനങ്ങൾ നൽകിയ അംഗീകാരമാണ്​ ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പ് ഫലമെന്ന്​ പ്രവാസി ക്ഷേമനിധി ബോർഡ് അംഗം പി.എം.ജാബിർ അഭിപ്രായപ്പെട്ടു. ഈ സർക്കാർ നേരിട്ട പ്രതിസന്ധികൾക്ക് കൈയും കണക്കുമില്ല. എന്നാൽ എല്ലാ പ്രതിസന്ധി ഘട്ടത്തിലും ജനങ്ങൾക്ക് ഒപ്പം നിന്ന്​ എല്ലാത്തിനെയും നേരിട്ടാണ് സർക്കർ മുന്നോട്ട് നീങ്ങുന്നത്. ക്ഷേമ- വികസന പ്രവർത്തനങ്ങൾ ആണ് ജനങ്ങൾ വിലയിരുത്തുന്നത് അല്ലാതെ വിവാദങ്ങൾ അല്ലെന്നും ജാബിർ പറഞ്ഞു .

പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല - സിദ്ദിക്ക് ഹസൻ

ത്രിതല പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ മുൻ വർഷത്തെ അപേക്ഷിച്ച്​ നേട്ടം ഉണ്ടാക്കാനായെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നത്​ സത്യമാണെന്ന്​ ഒ.​െഎ.സി.സി പ്രസിഡൻറ്​ സിദ്ദീഖ്​ ഹസൻ പറഞ്ഞു.

പാർട്ടിയും മുന്നണിയും വേണ്ടത്ര മുന്നൊരുക്കം നടത്തിയോയെന്ന്​ ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു. സംഘടനാ തലത്തിൽ വന്ന വീഴ്ചകളെ കുറിച്ച് പാർട്ടിയും മുന്നണിയും ആത്മപരിശോധന നടത്തണം. ഈ തെരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല.

കാരണം തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതലും പ്രാദേശിക വികാരമായിരിക്കും പ്രതിഫലിക്കുക. കോൺഗ്രസിലും യു.ഡി.എഫിലും റിബൽ ശല്യവും രൂക്ഷമായിരുന്നു.

വെൽഫെയർ പാർട്ടിയുടേത്​ ചരിത്ര വിജയം -മുനീർ മാസ്​റ്റർ

തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച അന്ന്​ മുതൽ ചാനൽ ചർച്ചകളിലെയും രാഷ്​ട്രീയപാർട്ടികളുടെയും അജണ്ടയിൽ മുഖ്യ സ്​ഥാനം വെൽഫെയർ പാർട്ടി ആയിരുന്നെന്ന്​ പ്രവാസി വെൽഫെയർ ഫോറം പ്രസിഡൻറ്​ മുനീർ മാസ്​റ്റർ പറഞ്ഞു. ഇത്​ വെൽഫെയർ പാർട്ടിക്ക്​ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്​തു. ശക്​തി കേന്ദ്രങ്ങളിൽ മികച്ച വിജയം കാഴ്​ച വെക്കാനായി. 65 സീറ്റുകളിലാണ്​ പാർട്ടി വിജയിച്ചത്​. മലബാറിലെ ഇടതുപക്ഷ കോട്ടകൾ വെൽഫെയർ പാർട്ടിയുടെ സഹായത്തോടെ യു.ഡി.എഫിന്​ പിടിച്ചെടുക്കാൻ കഴിഞ്ഞു. ഇരുപാർട്ടികളെയും മാറ്റി നിർത്തി ഒറ്റക്ക്​ മൽസരിച്ച സ്​ഥലങ്ങളിലും വിജയിച്ചിട്ടുണ്ട്​. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്​ഥലങ്ങളിലെ മാതൃകാപരമായ പ്രവർത്തനവും വിജയത്തിന്​ സഹായിച്ചിട്ടുണ്ട്​. പല സ്​ഥലങ്ങളിലും യു.ഡി.എഫ്​ പ്രവർത്തനങ്ങൾക്ക്​ വെൽഫെയർ പാർട്ടി ചുക്കാൻ പിടിക്കുകയും ചെയ്​തു.

ആത്മ പരിശോധന നടത്തണം -അൻവർ ഫുല്ല

ത്രിതല പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയിൽ നിന്നും കോൺഗ്രസ്​ ഇനിയെങ്കിലും ആത്മ പരിശോധന നടത്തണമെന്ന്​ എന്ന് ഗാർഡിയൻ ഡെമോക്രാറ്റിക് ഫോറം ജനറൽ സെക്രട്ടറി അൻവർ ഫുല്ല അഭിപ്രായപ്പെട്ടു.

പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ കൂടുതലായും പ്രതിഫലിക്കുന്നത് പ്രാദേശിക വികാരവും വ്യക്​തിബന്ധങ്ങളുമാണ്​. അതിനാൽ ഈ ഫലം നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന്​ പറയാൻ കഴിയില്ല. തിരിച്ചടിക്ക് പ്രധാന കാരണം കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിനെ ഗൗരവമായി കണ്ടില്ല എന്നതാണ്​.റിബൽ ശല്യം ഉണ്ടാകും എന്ന് അറിയാമായിരുന്നെങ്കിലും അതൊന്നും ഒഴിവാക്കാൻ ഒന്നും തന്നെ ചെയ്തില്ല എന്നതും പരാജയത്തി​െൻറ ആക്കം കൂട്ടി.

അവിശുദ്ധ കൂട്ടുകെട്ട് ജനം തള്ളി - കെ.ടി സിറാജ്

കോൺഗ്രസും യു.ഡി.എഫും ബി.ജെ.പി. വെൽഫെയർ പാർട്ടി എന്നീ വർഗീയ പാർട്ടികളുമായി ഉണ്ടാക്കിയ അവിശുദ്ധ സഖ്യം ജനം തള്ളി കളഞ്ഞതായും, കേരളത്തി​െൻറ സമാനതകൾ ഇല്ലാത്ത വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും ജനം നൽകിയ അംഗീകാരം ആണ് തെരഞ്ഞെടുപ്പു ഫലമെന്നും ഇടതുമുന്നണി അനുഭാവിയായ കെ.ടി.സിറാജ് അഭിപ്രായപ്പെട്ടു. സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളൊന്നും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. പ്രതിസന്ധിക്കാലത്ത്​ ജനത്തെ ചേർത്തുപിടിച്ച സർക്കാരിനാണ് ജനങ്ങൾ അംഗീകരം നൽകിയത്.

എൻ.ഡി എ കുതിപ്പ് ആവേശകരം-അനൂപ്

തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും എൻ.ഡി.എയും നടത്തിയ കുതിപ്പ് അവിശ്വസനീയം എന്ന് തന്നെ പറയേണ്ടി വരുമെന്ന് എൻ.ഡി.എ അനുഭാവിയായ അനൂപ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ ഒരു നഗരസഭ മാത്രം ഉണ്ടായിരുന്നത് ഇപ്പോൾ രണ്ടായി. ചില നഗരസഭകളിൽ നിർണായക ശക്തിയായി. തിരുവനന്തപുരം കോർപ്പറേഷനിൽ പ്രധാന പ്രതിപക്ഷം ആയി.

സെമിഫൈനൽ ആവേശം

തദ്ദേശ തെരഞ്ഞെടുപ്പ്​ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പി​െൻറ സെമി ഫൈനൽ ആണെന്നും അതിനാൽ അതി​െൻറ ആവേശം ചോരാതെ ഫലം മുഴുവനും ആസ്വദിച്ചുവെന്നും മത്രയിലെ വ്യാപാരിയായ ഇസ്മായിൽ കണ്ടത്തിൽ പറഞ്ഞു. പ്രവാസികൾക്ക് തെരഞ്ഞെടുപ്പ് എന്നാൽ നാട്ടിൽ ഉള്ളവരേക്കാൾ ആവേശം ആണെന്നും അതിനാൽ എന്നും അതിന്റെ ആവേശം ഉൾകൊള്ളാൻ സാധിക്കും എന്നും മത്ര സൂഖിലെ ഫൈസൽ തിരൂർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.