മസ്കത്ത്: രാജ്യത്തിെൻറ 51ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് അൽ ദഖിലിയ ഗവർണറേറ്റിലെ നിസ്വ ഗ്രാൻഡ് മാളിൽ സംരംഭകർക്കായി ചെറുകിട, ഇടത്തരം സംരംഭ വികസന അതോറിറ്റി പ്രദർശനം സംഘടിപ്പിച്ചു. നിസ്വ ഡെപ്യൂട്ടി വാലി ഷെയ്ഖ് സൗദ് ബിൻ സെയ്ഫ് ബിൻ മുഹമ്മദ് അൽ മാവാലിയുടെ നേതൃത്വത്തിലായിരുന്നു പ്രദർശനം. 30ലധികം ചെറുകിട, ഇടത്തരം സംരംഭങ്ങളും കരകൗശല തൊഴിലാളികളും പ്രദർശനത്തിൽ പെങ്കടുത്തു. സംരംഭകരുടെയും കരകൗശല വിദഗ്ധരുടെയും സേവനങ്ങളും ഉൽപന്നങ്ങളും ഉയർത്തിക്കാട്ടുകയാണ് ഈ പ്രദർശനത്തിലൂടെ ലക്ഷ്യംവെച്ചതെന്ന് ദഖിലിയ ഗവർണറേറ്റിലെ ചെറുകിട, ഇടത്തരം സംരംഭ വികസന അതോറിറ്റി മേധാവി അബ്ദുല്ല ബിൻ സുലൈമാൻ അൽ ഷുകൈലി പറഞ്ഞു. പ്രദർശനത്തിൽ സുഗന്ധദ്രവ്യങ്ങൾ, ഭക്ഷ്യ ഉൽപന്നങ്ങൾ, പെയിൻറുകൾ, വെള്ളിപ്പാത്രങ്ങൾ, വസ്ത്രങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, എണ്ണകൾ, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയവ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.