മസ്കത്ത്: യാത്രവിലക്കു മൂലം ഒമാനിലേക്കു വരാനാകാതെ ഇന്ത്യയിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിന് ഇന്ത്യൻ എംബസി രജിസ്ട്രേഷൻ ആരംഭിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം. ഇങ്ങനെ കുടുങ്ങിയവർ വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ് എംബസിയുടെ പേരിൽ പ്രചരിക്കുന്ന സന്ദേശത്തിലുള്ളത്. സന്ദേശത്തിന് ഒപ്പമുള്ള ലിങ്കിൽ പോയി ഗൂഗ്ൾ ഫോം പൂരിപ്പിച്ചുനൽകുകയാണ് വേണ്ടത്. പേര്, പാസ്പോർട്ട് നമ്പർ, െറസിഡൻറ് കാർഡ് നമ്പർ, വിസ കാലാവധി, വിസ ഇനം, ഒമാനിൽ ബന്ധപ്പെടേണ്ട നമ്പർ, ഇ-മെയിൽ െഎഡി, അടിയന്തരമായി ഒമാനിൽ തിരിച്ചെത്താനുള്ള കാരണം തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ എംബസി ഹെൽപ്ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും വാട്സ്ആപ് വഴി പ്രചരിക്കുന്ന സന്ദേശത്തിലുണ്ട്. എന്നാൽ, വിഷയത്തിൽ ഇന്ത്യൻ എംബസി ഇതുവരെ ഒൗദ്യാഗികമായി പ്രതികരിച്ചിട്ടില്ല. എംബസി വെബ്സൈറ്റിൽ ഇതുസംബന്ധമായ യാതൊരു അറിയിപ്പും വന്നിട്ടില്ല. രജിസ്ട്രേഷൻ േഫാറം എംബസി വെബ്സൈറ്റിലും ട്വിറ്റർ അക്കൗണ്ടിലും നൽകാത്തതും പലരിലും സംശയമുണ്ടാക്കുന്നുണ്ട്. സന്ദേശത്തിെൻറ നിജസ്ഥിതി സംബന്ധിച്ച് എംബസി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടുമില്ല. എംബസിയെ സമീപിക്കുന്നവരുടെ പതിവ് വിവരശേഖരണം മാത്രമാണ് ഇതെന്നാണ് വിഷയത്തിൽ മാധ്യമ പ്രവർത്തകർ പ്രതികരണമാരാഞ്ഞപ്പോൾ ബന്ധപ്പെട്ടവർ അനൗദ്യോഗികമായി പ്രതികരിച്ചത്.
അതേസമയം, നാട്ടിൽ കുടുങ്ങിയവർ രജിസ്റ്റർ ചെയ്യണമെന്നാണ് സാമൂഹിക പ്രവർത്തകർ പറയുന്നത്. വാട്സ് ആപ് സന്ദേശത്തിൽ കാണുന്ന നമ്പറുകൾ ഇന്ത്യൻ എംബസിയുടെ ഒൗേദ്യാഗിക നമ്പർ ആയതിനാൽ ഫോണിൽ ബന്ധപ്പെട്ടതായി മലയാളി സാമൂഹിക പ്രവർത്തകൻ പറഞ്ഞു. ഗൂഗ്ൾ ഫോമിൽ രജിസ്റ്റർ ചെയ്യാമെന്നും ഇൗ പട്ടിക ഒമാൻ മന്ത്രാലയത്തിന് കൈമാറുമെന്നുമാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണമെന്ന് അദ്ദേഹം പറഞ്ഞു. രജിസ്റ്റർ ചെയ്തവർക്ക് എപ്പോൾ നാട്ടിൽനിന്ന് തിരിച്ചുവരാനാകുമെന്ന് പറയാൻ കഴിയില്ലെന്നും നിലവിൽ അത്യാവശ്യ വിഭാഗത്തിൽ പെട്ടവർക്കാണ് അംഗീകാരം ലഭിക്കാൻ സാധ്യതയെന്നും ഇവർ പറയുന്നു.
ഒമാനിലേക്ക് തിരിച്ചുവരുന്നത് സംബന്ധമായ വിവരങ്ങൾ നൽകുന്ന വാട്സ്ആപ് സന്ദേശം വ്യാപകമായാണ് പ്രചരിക്കുന്നത്. സാമൂഹിക സംഘടനകളും മറ്റും സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയതോടെ ഇന്ത്യയിൽ കുടുങ്ങിയ ആയിരക്കണക്കിന് േപാരാണ് രജിസ്ട്രേഷന് ശ്രമിക്കുന്നത്.
പലർക്കും ഗൂഗ്ൾ േഫാമിൽ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെന്നും സാമൂഹിക പ്രവർത്തകർ പറയുന്നു. ഇതോടൊപ്പം നിരവധി കിംവദന്തികളും പ്രചരിക്കുന്നുണ്ട്. നാട്ടിൽനിന്ന് വരാൻ ചാർേട്ടഡ് വിമാനം സജ്ജമാക്കാനാണ് രജിസ്ട്രേഷൻ നടത്തുന്നതെന്നടക്കം ഉൗഹാപോഹങ്ങളാണ് പരക്കുന്നത്.
ഇന്ത്യയിൽനിന്ന് ഒമാനിലേക്കുള്ള വിമാന സർവിസുകൾക്കുള്ള വിലക്ക് അനിശ്ചിതമായി നീളുന്നത് നാട്ടിൽ കുടുങ്ങിയ പ്രവാസികളെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്. ഒമാനിലേക്ക് തിരിച്ചുവരാൻ കാത്തിരിക്കുന്ന ഇത്തരക്കാർ തിരിച്ചെത്താനുള്ള എല്ലാ മാർഗങ്ങളും തേടുന്നുണ്ട്.
വിസ കാലാവധി കഴിയാറായവരും വ്യാപാരസ്ഥാപനങ്ങൾ നടത്തുന്നവരും അത്യാവശ്യത്തിന് നാട്ടിൽ വന്ന് കുടുങ്ങിയവരും ഇതിൽ ഉൾപ്പെടും. ഭാര്യയെയും കുട്ടികളെയും തനിച്ചാക്കി അത്യാവശ്യത്തിന് നാട്ടിൽ വന്ന് കുടുങ്ങിയവർ അടക്കം നിരവധി പേരാണ് തിരിച്ചുവരാൻ ഒമാൻ സർക്കാറിെൻറ പച്ചക്കൊടിയും കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.