മസ്കത്ത്: 51ാം ദേശീയ ദിനത്തിെൻറ ഭാഗമായി ലഭിച്ച അവധി ദിനം ആഘോഷമാക്കി സ്വദേശികളും വിദേശികളും. ഞായർ, തിങ്കൾ ദിവസങ്ങളാണ് ദേശീയദിന അവധിദിനങ്ങളെങ്കിലും വാരാന്ത്യ അവധി ദിനങ്ങൾകൂടി ചേർത്ത് നാലു ദിവസത്തെ ലീവാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷങ്ങളായി വന്ന നാലു പെരുന്നാളിനും കഴിഞ്ഞ ദേശീയ ദിനത്തിെൻറ അവധിയും ഭാഗികമോ പൂർണമോ ആയ ലോക്ഡൗണിൽ ആയിരുന്നു രാജ്യം.
കോവിഡ് മഹാമാരിയുടെ നിഴലിൽ ആയതിനാൽ അവധി ദിനങ്ങളിൽ അധികാരികൾ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുകയും ചെയ്തു. എന്നാൽ, കോവിഡ് നിയന്ത്രണ വിധേയമായ ശേഷമുള്ള ആദ്യത്തെ നീണ്ട അവധി ദിനങ്ങൾ പ്രവാസികൾ അടക്കമുള്ളവർ ആസ്വദിക്കാനുള്ള ഒരുക്കത്തിലാണ്.
പാർക്കുകളിൽ, ബീച്ചുകളിൽ, മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാംതന്നെ നല്ല തിരക്കായിരുന്നു. കാലാവസ്ഥ പ്രസന്നമായതോടെ ആളുകൾ കുടുംബസമേതംതന്നെ ബീച്ചുകളിലും പാർക്കുകളിലും എത്തി. അവധി ദിനങ്ങളിൽ നിരവധി കലാപരിപാടികളും അരങ്ങേറി. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം വയലാർ ഗാനസന്ധ്യ സംഘടിപ്പിച്ചു. നാളുകൾക്കു ശേഷം ഓൺലൈൻ പരിപാടികൾക്കു വിട നൽകിക്കൊണ്ട് പൊതുവേദിയിൽ അരങ്ങേറിയ പരിപാടിയിൽ ഒട്ടേറെ ആളുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.