ബുറൈമി: ബുറൈമി സ്നേഹതീരം വാട്സ്ആപ് ആൻഡ് ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രവാസി സംഗമം സംഘടിപ്പിച്ചു.മഞ്ചേരിയിൽ നടന്ന പരിപാടിയിൽ, മുൻ പ്രവാസികളും അവധിക്ക് നാട്ടിലെത്തിയവരുമായി നൂറോളം പേർ പങ്കെടുത്തു.ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിൽനിന്നുള്ളവർ സംബന്ധിച്ചു. സംഗമം പ്രസന്നൻ തളിക്കുളം ഉദ്ഘാടനം ചെയ്തു. അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു.
ഡോക്ടർ അസ്ലം മുഖ്യപ്രഭാഷണം നിർവഹിച്ചു. ഡോക്ടർ ഫൈസൽ, മണി നെല്ലിക്കൽ, റസാഖ് കോട്ടക്കൽ, ഹസനുൽ ബന്ന, ഉസ്മാൻ ഹാജി, മുഹമ്മദ് കുട്ടി പൂക്കിപ്പറമ്പ്, മജീദ് പടപ്പറമ്പ്, ജാഫർ അരീക്കോട്, മൊയ്തീൻ സുവൈദ ബേക്കറി, റസാഖ് നെല്ലിക്കുത്ത്, സുലൈമാൻ വളാഞ്ചേരി, സുബൈർ പെരുമ്പാവൂർ എന്നിവർ സംസാരിച്ചു.മുതിർന്ന ഗ്രൂപ് അംഗങ്ങളായ കുഞ്ഞാലൻ, കുഞ്ഞാലൻ ഹാജി, പത്മനാഭൻ എന്നിവരെ പ്രസന്നൻ, ആർ.കെ. മുഹമ്മദലി, നാസർ, നാരായണൻ, മൊയ്തീൻ, അഹമ്മദ് കുട്ടി വളാഞ്ചേരി, മുഹമ്മദ് കുട്ടി തിരൂർ, യാഹുഹാജി, ഹമീദ് ഹാജി കുറ്റിപ്പുറം എന്നിവർ ചേർന്ന് ആദരിച്ചു. സംഗമത്തിന് കല്ലിങ്ങൽ മുഹമ്മദ് കുട്ടി കോട്ടക്കൽ, ഷഹീൻ പാണ്ടിക്കാട് എന്നിവർ നേതൃത്വം നൽകി.
ഡോ. ഷമീർ ആരോഗ്യ ക്ലാസെടുത്തു. ബുറൈമിയിലെ കലാകാരന്മാരുടെ ഗാനാലാപനവും നടന്നു. ഷഹീൻ സ്വാഗതവും ഷംസുദ്ദീൻ കുന്നപ്പള്ളി നന്ദിയും പറഞ്ഞു.ബുറൈമിയിലെ സാമൂഹിക പ്രവർത്തകനായ സുബൈർ മുക്കത്തിന്റെ കാർമികത്വത്തിലാണ് സ്നേഹതീരം ഗ്രൂപ് രൂപവത്കരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.