മസ്കത്ത്: കെ.എം.സി.സി മബേല ഏരിയ കമ്മിറ്റി ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് എ.കെ.കെ. തങ്ങൾ സംസാരിച്ചു. തുടർന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടു. കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം, കേന്ദ്ര എക്സിക്യൂട്ടിവ് അംഗം അഷ്റഫ് പോയിക്കര, സലിം അന്നാര, യാക്കൂബ് തിരൂർ, സി.കെ.വി. റാഫി, അറഫാത്ത്, റംഷാദ് താമരശ്ശേരി, കെ.ടി. അബ്ദുല്ല, അഫ്സൽ ഇരിട്ടി, മൻസൂർ തിരൂർ, ഫൈസൽ മുഹമ്മദ് വൈക്കം, അനീസ് ഒറ്റപ്പാലം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മസ്കത്ത്: ഇന്ത്യൻ സ്കൂൾ ദർസൈത്ത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് വിജയ ശരവണൻ ശങ്കരൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ദേശീയ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചുകേൾപ്പിച്ചു. ഹെഡ് ബോയ് അബി ജേക്കബ് വർഗീസ് സ്വാഗതവും ഹെഡ് ഗേൾ ആയിഷ ദാവൂദ് നന്ദിയും പറഞ്ഞു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു.
മസ്കത്ത്: ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ചു. ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും മതേതരത്വവും കാത്തുസൂക്ഷിക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണെന്നും പിറന്ന മണ്ണിൽ ഭയമില്ലാതെ ജീവിക്കാൻ ഓരോ പൗരനും കഴിയുമ്പോഴാണ് നമുക്ക് സ്വാതന്ത്ര്യത്തിന്റെ യഥാർഥ മധുരം നുണയാൻ കഴിയുന്നതെന്നും ആഘോഷ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് മാത്യു മെഴുവേലി പറഞ്ഞു. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് സലീം മുതുവമ്മേൽ, ജനറൽ സെക്രട്ടറിമാരായ ബിന്ദു പാലയ്ക്കൽ, ബിനീഷ് മുരളി, ട്രഷറർ സജി ചങ്ങനാശ്ശേരി, സെക്രട്ടറി അബ്ദുൽ കരീം, എക്സി. മെംബർമാരായ വിജയൻ തൃശൂർ, സിറാജ് നാറൂൺ, ഒ.ഐ.സി.സി വനിത വിഭാഗം പ്രസിഡന്റ് ബീന രാധാകൃഷ്ണൻ, മത്ര ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ഷാനവാസ്, വിവിധ റീജനൽ കമ്മിറ്റി നേതാക്കളായ മനോജ് കായംകുളം, തോമസ് മാത്യു, ചന്ദ്രൻ തലശ്ശേരി, ജാഫർ കായംകുളം, രാജീവ് കണ്ണൂർ, വിമൽ പരവൂർ, മുഹമ്മദ് ഷാ, ലത്തീഫ്, മോൻസി, ജസീല ജാഫർ, ആദിൽ തലശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.
സൂർ: 77ാമത് സ്വാതന്ത്ര്യദിനത്തിൽ ദാറുൽ ഖുർആൻ മദ്റസയിൽ സുന്നി ബാലവേദി ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയഗാനാലാപന മത്സരവും പതാക നിർമാണവും നടത്തി. മദ്റസ പ്രധാനാധ്യാപകൻ ബശീർ ഫൈസി കൂരിയാട് അധ്യക്ഷത വഹിച്ച ചടങ്ങ് ഫൈസൽ ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുൽ നാസർ ദാരിമി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ആബിദ് മുസ്ലിയാർ സ്വാഗതവും നന്ദിയും പറഞ്ഞു. ദേശീയഗാനാലാപന മത്സരത്തിൽ മിൻഹ മെഹ്റിൻ മുഹമ്മദ് ഒന്നും ഫാത്വിമ മർവ മുസ്തഫ രണ്ടും മിൻഹ ഫാത്വിമ ബശീർ മൂന്നും സ്ഥാനങ്ങൾ നേടി.
മസ്കത്ത്: ഒ.ഐ.സി.സി ഗാല ഏരിയ കമ്മിറ്റി നേതൃത്വത്തിൽ 77ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഏരിയ പ്രസിഡന്റ് ഷൈനു മനക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ ഒമാൻ പൗരനായ ബദർ സൗദ് അൽ ആമറി കേക്ക് മുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ദേശീയ വൈസ് പ്രസിഡന്റ് റെജി കെ. തോമസ്, ഏരിയ ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട്, വൈസ് പ്രസിഡന്റുമാരായ കിഫിൽ ഇഖ്ബാൽ, പ്രത്യുഷ്, സെക്രട്ടറിമാരായ അജ്മൽ, മോനി ഡാനിയേൽ, തോമസ് വർഗീസ്, ട്രഷറർ റിലിൻ മാത്യു, ഷിജു റഹിമാൻ, റോബിൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.