മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 55 വിദേശികളെ സീബ് വിലായത്തിൽനിന്ന് തൊഴിൽ മന്ത്രാലയം അറസ്റ്റ് ചെയ്തു. തൊഴിൽ മന്ത്രാലയത്തെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ വെൽഫെയർ റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. സ്വകാര്യ വീടുകളിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാത്ത ജോലി എടുക്കുന്നതും പൊതു ധാർമികതക്ക് വിരുദ്ധമായ പ്രവൃത്തികളും കണ്ടെത്തി.
പിടിയിലായവർക്കെതിരെ നിയമ നടപടികൾ എടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. തൊഴിൽ നിയമം ലംഘിച്ചതിന് പ്രവാസി തൊഴിലാളികളെ സിനാവ് വിലായത്തിൽനിന്നും അധികൃതർ പിടികൂടി. റോയൽ ഒമാൻ പൊലീസിന്റെയും സിനാവ് മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ വഴിയോര കച്ചവടക്കാർക്കെതിരെ മന്ത്രാലയം നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.