മസ്കത്ത്: ഒമാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള പ്രത്യേക വിമാന സർവിസുകളുടെ രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനം തിരുവനന്തപുരത്തിന്. മെയ് 17ന് മസ്കത്തിൽ നിന്നാണ് സർവീസ്. 20ന് സലാലയിൽ നിന്ന് കോഴിക്കോടിനാണ് അടുത്ത സർവിസ്. 22ന് മസ്കത്തിൽ നിന്ന് കണ്ണൂരിലേക്കും 23ന് കൊച്ചിയിലേക്കും വിമാനങ്ങൾ ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ കേരളത്തിലേക്കുള്ള നാലെണ്ണം അടക്കം മൊത്തം എട്ട് സർവീസുകളാണ് ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് ഉള്ളത്. 18ന് ഹൈദരാബാദ്, 20ന് ബംഗളൂരു, 21ന് ദൽഹി, 23ന് ബീഹാറിലെ ഗയ എന്നിവിടങ്ങളിലേക്കാണ് മസ്കത്തിൽ നിന്നുള്ള മറ്റ് സർവീസുകൾ.
എംബസിയിൽ രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് യാത്രികരുടെ മുൻഗണനാ പട്ടിക തയാറാക്കുക. മുൻ സർവീസുകളെ പോലെ അടിയന്തിര വൈദ്യ സഹായം ആവശ്യമുള്ളവർ, ഗർഭിണികൾ, ബുദ്ധിമുട്ടിലുള്ള തൊഴിലാളികൾ, മുതിർന്ന പൗരന്മാർ, ബുദ്ധിമുേട്ടറിയ സാഹചര്യങ്ങളിൽ കുടുങ്ങികിടക്കുന്നവർ തുടങ്ങിയവർക്കായിരിക്കും മുൻഗണന. തെരഞ്ഞെടുക്കപ്പെടുന്ന യാത്രക്കാരെ എംബസി ഇമെയിൽ/ടെലിഫോൺ മുഖേന വിവരമറിയിക്കും. ഇവർ വിമാന കമ്പനി ഒാഫീസിൽ നിന്ന് ടിക്കറ്റ് വാങ്ങുകയാണ് വേണ്ടത്. വലിയ അളവിലുള്ള അപേക്ഷകളാണ് എംബസിയിൽ ലഭിച്ചിട്ടുള്ളത്. എല്ലാ അപേക്ഷകളും ഉടനടി പരിഗണിക്കാൻ സാധിക്കില്ല. അധിക വിമാന സർവീസുകൾ ഷെഡ്യൂൾ ചെയ്യുന്ന മുറക്ക് എംബസി അറിയിക്കും. അതുവരെ അപേക്ഷിച്ചവർ ക്ഷമയോടെ കാത്തിരിക്കണമെന്നും എംബസി പത്രകുറിപ്പിൽ അറിയിച്ചു. സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ മുൻകൂർ അപ്പോയിൻമെൻറ് ഇല്ലാതെ എംബസി സന്ദർശനം ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.