മസ്കത്ത്: വ്യാജ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 1.27 ദശലക്ഷം റിയാൽ തട്ടിയ വിദേശി പിടിയിലായി. അറബ് വംശജനാണ് പിടിയിലായതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഒരു കമ്പനിയുടെ ബാങ്കിങ് പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്നയാളാണ് പ്രതി. എ.ടി.എമ്മുകളിൽനിന്നാണ് ഇയാൾ കാർഡ് വിവരങ്ങൾ കൈക്കലാക്കിയിരുന്നത്. തുടർന്ന് ഇൗ വിവരങ്ങൾ ഉപയോഗിച്ച് വ്യാജ കാർഡുകൾ നിർമിക്കും.
ഇൗ കാർഡുകൾ ഉപയോഗിച്ച് പണം സ്വന്തം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയാണ് ആദ്യം ചെയ്തിരുന്നത്. തുടർന്ന് ഇൗ പണം വിവിധ എ.ടി.എമ്മുകളിൽനിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.
ബാങ്കുകളുടെയും ഉപഭോക്താക്കളുടെയും പരാതികളുടെ അടിസ്ഥാനത്തിൽ ആർഒ.പി ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടറേറ്റിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. 1.27 ദശലക്ഷത്തിലധികം റിയാലാണ് ഇയാൾ തട്ടിപ്പിലൂടെ കൈക്കലാക്കിയത്. കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിെൻറയും െഎ.ടി ആക്ടിെൻറയും ലംഘനം പ്രതിക്കെതിരെ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. എ.ടി.എമ്മുകളിൽ സ്കിമ്മറുകൾ എന്നറിയപ്പെടുന്ന മെഷീനുകൾ സ്ഥാപിച്ചാകാം ഇയാൾ കാർഡ് വിവരങ്ങൾ ചോർത്തിയതെന്ന് അഭിപ്രായപ്പെടുന്നു.
തട്ടിപ്പിനുള്ള സാഹചര്യം മുൻനിർത്തി ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.