മസ്കത്ത്: നഗരത്തിെൻറ ആഘോഷത്തിന് ഇന്ന് തിരശ്ശീല വീഴും. അമിറാത്തിലും നസീം ഗാർ ഡനിലുമായുള്ള മസ്കത്ത് ഫെസ്റ്റിവലിെൻറ പ്രധാനവേദികളിൽ സ്വദേശികളും വിദേശി കളുമായി ലക്ഷക്കണക്കിനാളുകളാണ് എത്തിയത്. മൂന്നാഴ്ച കാലയളവിൽ ഏഴുലക്ഷം പേർ ഫെസ ്റ്റിവൽ വേദികൾ സന്ദർശിച്ചതായാണ് കണക്ക്.
‘ഒത്തൊരുമയും സന്തോഷവും’ എന്ന തലക ്കെട്ടിലുള്ള ഇൗവർഷത്തെ ഫെസ്റ്റിവലിന് ജനുവരി പത്തിനാണ് തുടക്കമായത്. ഒമാെൻറ പ ാരമ്പര്യവും സംസ്കാരവും പുതുതലമുറക്ക് പകരുന്ന പൈതൃകഗ്രാമം, വാണിജ്യമേള, അമ്യൂസ്മെൻറ് പാർക്ക്, ഗെയിംസ്, പരമ്പരാഗത നൃത്ത-സംഗീത പരിപാടികൾ, കൗരകൗശല ഉൽപന്നങ്ങളുടെ ലൈവ് നിർമാണം, പ്രദർശനം, വിേൻറജ് വാഹനങ്ങളുടെ പ്രദർശനം, ഒാപ്പൺ സിനിമ എന്നിങ്ങനെ നിരവധി കാഴ്ചകളാൽ സമ്പന്നമായിരുന്നു ഇൗ വർഷത്തെ ഫെസ്റ്റിവൽ നഗരികൾ. അമിറാത്തിലെ പൈതൃകഗ്രാമത്തിൽ ഒരുക്കിയ ‘ഒാരോ ദിവസവും ഒരു വിലായത്ത്’ എന്ന പ്രദർശനവും ശ്രദ്ധ പിടിച്ചുപറ്റി. വിവിധ വിലായത്തുകളുടെ ചരിത്രം, വസ്ത്രധാരണ രീതികൾ, സംസ്കാരം, പാരമ്പര്യം എന്നിവ മനസ്സിലാക്കുന്നതിനുള്ള അവസരമായിരുന്നു ഇത്. അമിറാത്തിലും നസീം ഗാർഡനിലും വിവിധ ദിവസങ്ങളിലായി അരങ്ങേറിയ പരമ്പരാഗത നൃത്ത, സംഗീത പരിപാടികളും കാണികളുടെ മനം കവരുന്നതായിരുന്നു.
പരമ്പരാഗത ഭക്ഷണസാധനങ്ങൾ വിൽപനനടത്തുന്ന കൗണ്ടറുകളിലും തിരക്കേറെയായിരുന്നു. ഭക്ഷണസാധനങ്ങൾ ആവശ്യക്കാർക്ക് അപ്പപ്പോൾ തയാറാക്കി നൽകുകയാണ് ചെയ്തിരുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാരും അഭ്യാസികളും വിവിധവേദികളിൽ പരിപാടികൾ അവതരിപ്പിച്ചു. ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച ‘ഹാർമണിയസ് കേരള’ സാംസ്കാരികോത്സവമായിരുന്നു പ്രധാന പരിപാടികളിൽ ഒന്ന്.
ജനുവരി 25ന് ഖുറംആംഫി തിയറ്ററിൽ നിറഞ്ഞ സദസ്സിലായിരുന്നു പരിപാടി. ദിവസവും രാത്രി എട്ടിന് പതിവുപോലെ രണ്ട് വേദികളിലുമായി കരിമരുന്ന് പ്രയോഗങ്ങളുമുണ്ടായിരുന്നു. ആർ.ഒ.പി, സിവിൽ ഡിഫൻസ് തുടങ്ങി സർക്കാർ വിഭാഗങ്ങളുടെ സ്റ്റാളുകളും ഉണ്ടായിരുന്നു. ആർ.ഒ.പി സ്റ്റാളിലെ മയക്കുമരുന്ന് ബോധവത്കരണ പ്രദർശനവും ശ്രദ്ധേയമായിരുന്നു. ഒമാൻ ഒാേട്ടാമൊബൈൽ സൊസൈറ്റിയിൽ ഡ്രിഫ്റ്റിങ് ചാമ്പ്യൻഷിപ്പും സംഘടിപ്പിച്ചിരുന്നു. ശനിയാഴ്ച പരമ്പരാഗത കുതിരയോട്ട മത്സരവും നടന്നു.
ഫെസ്റ്റിവലിെൻറ ആദ്യ മൂന്നാഴ്ചക്കാലം അനുഭവപ്പെട്ടിരുന്ന സുഖകരമായ കാലാവസ്ഥ സന്ദർശകരുടെ എണ്ണം വർധിപ്പിച്ചിരുന്നു. ഫെബ്രുവരി ആദ്യവാരം തണുപ്പേറിയതോടെ സന്ദർശകരിൽ കുറവുണ്ടായി. ഫെബ്രുവരി മൂന്നിന് പെയ്ത കനത്തമഴയെ തുടർന്ന് മസ്കത്ത് ഫെസ്റ്റിവൽ വേദികൾ തിങ്കളാഴ്ച അടച്ചിട്ടിരുന്നു.
ഫെസ്റ്റിവലിെൻറ ഭാഗമായി ഇനി ടൂർ ഒാഫ് ഒമാൻ സൈക്കിളോട്ട മത്സരമാണ് ബാക്കിയുള്ളത്. ഇത് ഇൗ മാസം 16 മുതൽ 21വരെ നടക്കും. ലോകപ്രശസ്ത സൈക്കിളോട്ട മത്സരതാരങ്ങൾ ടൂർ ഒാഫ് ഒമാനിൽ പെങ്കടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.