മസ്കത്ത്: ദോഹയിലെ അലി ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന അറബ് കപ്പിലെ ഗ്രൂപ് മത്സരത്തിൽ ഒമാന് ഇന്ന് ജീവന്മരണ പോരാട്ടം. രാത്രി 10നാണ് മത്സരം. ഇന്നത്തെ പോരാട്ടത്തിൽ കരുത്തരായ ബഹ്റൈനെ തോൽപിച്ചാൽ മാത്രം പോരാ അതേ സമയത്തുതന്നെ നടക്കുന്ന ഇറാഖും ഖത്തറും തമ്മിലുള്ള മത്സരത്തിൽ ഖത്തർ ജയിക്കുകയും വേണം. ഖത്തർ ഇതിനകം രണ്ടു മത്സരങ്ങളും ജയിച്ച് ക്വാർട്ടർ ഉറപ്പാക്കിയിട്ടുണ്ട്. ആദ്യ രണ്ടു മത്സരങ്ങളിൽ ജയിച്ച ഖത്തറിന് ആറു പോയൻറും, ഒമാനോടും ബഹ്റൈനോടും സമനില നേടിയ ഇറാഖിന് രണ്ടു പോയൻറും ഓരോ സമനിലയും തോൽവിയും നേരിട്ട ഒമാനും ബഹ്റൈനും ഓരോ പോയൻറുമാണുള്ളത്.
ഇന്ന് ഖത്തറുമായുള്ള മത്സരം ജയിക്കുകയാണെങ്കിൽ ഇറാഖിന് ക്വാർട്ടർ കളിക്കാൻ കഴിയും.
അതേസമയം, ഇറാഖ് തോൽക്കുകയാണെങ്കിൽ ഒമാൻ ബഹ്റൈൻ മത്സരത്തിലെ വിജയിക്കുന്നവർ ക്വാർട്ടറിൽ കയറും. രണ്ടു മത്സരങ്ങളും സമനിലയിൽ കലാശിച്ചാൽ ഇറാഖ് തന്നെയാകും ക്വാർട്ടർ യോഗ്യത നേടുക. രണ്ടു മത്സരം ജയിച്ചു ക്വാർട്ടർ ഉറപ്പാക്കിയ ഖത്തർ ഇന്ന് പ്രധാന കളിക്കാർക്ക് വിശ്രമം അനുവദിച്ചാൽ ഇറാഖിന് സാധ്യത വർധിക്കും.
നിർഭാഗ്യം കൊണ്ടു മാത്രമാണ് രണ്ടു മത്സരങ്ങളിലും ഒമാന് അർഹിച്ച ഫലം ലഭിക്കാതെ പോയത്. ഇറാഖുമായുള്ള മത്സരത്തിൽ അവസാന നിമിഷം വരെ ഒരു ഗോളിന് മുന്നിട്ടു നിന്ന ഒമാന് അവസാന നിമിഷം വഴങ്ങിയ പെനാൽട്ടി മൂലം അർഹിച്ച വിജയം നഷ്ടമായി. ആതിഥേയരായ ഖത്തറുമായി സമനിലയിൽ പിരിയും എന്ന് കരുതിയ മത്സരത്തിൽ അവസാന നിമിഷത്തെ ഗോളിൽ തോൽവിയും വഴങ്ങേണ്ടി വന്നു.
ഒമാെൻറ പ്രകടനത്തിന് അനുസരിച്ചുള്ള ഫലമായിരുന്നില്ല രണ്ടും എന്നുള്ളത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.