മസ്കത്ത്: ഫിഫ റാങ്കിങ്ങിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമാൻ. കഴിഞ്ഞദിവസം പ്രഖ്യാപിച്ച ജൂൺ മാസത്തെ റാങ്കിങിൽ ഒമാൻ 76ാം സ്ഥാനത്തെത്തി. ഏപ്രിലിലെ അവസാന റാങ്കിങ്ങിൽ റെഡ് വാരിയേഴ്സ് 77ാ സ്ഥാനത്തായിരുന്നു.
ജൂണിലെ റാങ്കിങ്ങിൽ 2.95 പോയിന്റ് നേടി ആകെ 1326.18 പോയന്റാണ് സ്വന്തമാക്കിയത്. പുതിയ കോച്ച് ജറോസ്ലാവ് സിൽഹാവിക്ക് കീഴിൽ മികച്ച കളിയാണ് ഒമാൻ ടീം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതാണ് ടീമിന്റെ മുന്നേറ്റത്തിനു തുണയായത്.
ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ് ചാമ്പ്യന്മാരായി ഒമാൻ മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്. ആറു കളിയിൽനിന്ന് 13 പോയന്റുമായാണ് ഒമാൻ മൂന്നം റൗണ്ടിലേക്കു കടന്നത്.
ബൗശര്‍ സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സിൽനടന്ന അവസാന മത്സരത്തിൽ കിർഗിസ്താനും ഒമാനും ഓരോ ഗോൾ വീതം അടിച്ചു പിരിയുകയായിരുന്നു. ഇതോടെയാണ് ഗ്രൂപ് ചാമ്പ്യൻമാരായി റെഡ് വാരിയേഴ്സ് മൂന്നാം റൗണ്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.