മസ്കത്ത്: ബർക്കയിലും മസ്കത്തിലും തീപിടിത്തം. രണ്ടു സംഭവത്തിലും ആർക്കും പരിക്കില്ല. റൂവി ഹോണ്ട റോഡിൽ ഇന്ത്യക്കാരെൻറ ഹാർഡ്വെയർ കട കത്തിനശിച്ചു. മുംബൈ സ്വദേശി സുഫ്യാെൻറ കടയിൽ ഉച്ചക്ക് ഒരുമണിക്ക് ശേഷമാണ് തീപടർന്നത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നു കരുതുന്നു. ഉച്ചഭക്ഷണത്തിനായി കട അടച്ചുപോയ ശേഷമാണ് സംഭവം. പുക ഉയരുന്നതു കണ്ട് സമീപത്തെ കടക്കാർ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കടയുടമയും സമീപത്തെ കടകളിലുള്ളവരും ചേർന്ന് വെള്ളമടിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
വൈകാതെ കടക്കുള്ളിൽനിന്ന് തീ പുറത്തേക്ക് ആളിപ്പടർന്നു. തീ കൂടുതൽ വ്യാപിക്കുന്നതിനുമുമ്പ് സിവിൽ ഡിഫൻസ് എത്തി തീയണച്ചു. സമീപത്തെ കടകളുടെ ബോർഡുകൾക്കും മറ്റും കേടുപാട് ഉണ്ടായിട്ടുണ്ട്. ബർക്കയിൽ കിൻറർഗാർട്ടനാണ് തീപിടിച്ചത്. ബർക്കയിൽനിന്നുള്ള ഫയർ ബ്രിഗേഡ് എത്തി ൈവകാതെ തീയണച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.