മസ്കത്ത്: റൂവിയിൽ തീപിടിത്തം പരിഭ്രാന്തി പരത്തി. താമസ-വാണിജ്യ കേന്ദ്രത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. അഞ്ചു നിലകളുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായതെന്ന് സിവിൽ ഡിഫൻസ് ട്വിറ്ററിൽ അറിയിച്ചു. സംഭവത്തിൽ മൂന്നു പേർക്ക് നിസ്സാര പരിക്കേറ്റിട്ടുമുണ്ട്.
ഇൗമാസം താമസകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ അഗ്നിബാധയാണിത്. ബോഷറിലെ ഫ്ലാറ്റിൽ കഴിഞ്ഞ രണ്ടിന് രാത്രിയാണ് തീപിടിത്തമുണ്ടായത്. ഒമ്പതുപേരെയാണ് ദ്രുതഗതിയിലുള്ള രക്ഷാ പ്രവർത്തനത്തിലൂടെ രക്ഷപ്പെടുത്തിയത്. ഇൗ സംഭവത്തിൽ പുകശ്വസിച്ച് രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റിരുന്നു. ബുറൈമി സാറായിൽ കഴിഞ്ഞദിവസമുണ്ടായ തീപിടിത്തത്തിൽ മൂന്നു വസ്ത്രവ്യാപാര സ്ഥാപനങ്ങളും കത്തിനശിച്ചിരുന്നു. അശ്രദ്ധയും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിലെ വിമുഖതയുമാണ് താമസകേന്ദ്രങ്ങളിലെ തീപിടിത്തങ്ങൾക്ക് പ്രധാന കാരണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. താമസക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.