മസ്കത്ത്: രാജ്യത്ത് രണ്ടിടത്ത് തിപിടിത്തം ഉണ്ടായതായി സിവിൽ ഡിഫൻസ് അറിയിച്ചു. ജഅലാൻ ബനീ ബുഅലിയിൽ റെസിഡൻഷ്യൽ അപ്പാർട്മെൻറാണ് കത്തിയത്. കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് തീയണച്ചതായും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.
അൽഗൂബ്ര ബീച്ച് റോഡിൽ തിങ്കളാഴ്ച സബ്സറ്റേഷന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഏറെ ദൂരെനിന്നുവരെ പുക ഉയരുന്നത് കാണാമായിരുന്നു.സബ്സ്റ്റേഷന് തൊട്ടുപിന്നിലുള്ള വില്ലയുടെ മുൻഭാഗത്തിനും കേടുപാടുകൾ പറ്റി. ആർക്കും പരിക്കില്ലെന്നും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് തീയണച്ചതായും സിവിൽ ഡിഫൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.